റിയാദ്: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സൗദി അറേബ്യ. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കില്ല. അടച്ചിട്ട സ്ഥലങ്ങളില്‍ നിര്‍ബന്ധമാക്കും.
ഇളവുകള്‍ ഞായറാഴ്ച മുതല്‍ നിലവില്‍ വരും. മക്കയിലെ മസ്ജിദുല്‍ ഹറാമിന്റെയും മദീന മസ്ജിദുന്നബവിയുടെയും പൂര്‍ണ ശേഷി ഉപയോഗപ്പെടുത്താം. അവിടെയുള്ള തൊഴിലാളികളും സന്ദര്‍ശകരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. പൊതുസ്ഥലങ്ങള്‍, റെസ്‌റ്റോറന്റുകള്‍, പൊതുഗതാഗ സംവിധാനങ്ങള്‍, സിനിമ ഹാള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അകലം നിര്‍ബന്ധമല്ല. ഇസ്തിറാഹകളിലെ വിവാഹമുള്‍പ്പെടെയുള്ള ചടങ്ങുകളില്‍ എത്രപേര്‍ക്കു വേണമെങ്കിലും പങ്കെടുക്കാം. അതേസമയം ഇളവുകള്‍ സൗദി അംഗീകരിച്ച കോവിഡ് വാക്‌സിന്‍ രണ്ടു ഡോസ് എടുത്തവര്‍ക്ക് മാത്രമായിരിക്കും.