തിരുവനന്തപുരം : വന്യജീവി ആക്രമണത്തിന് ഇരയാകുന്നവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കാന്‍ ധനവകുപ്പില്‍ നിന്ന് ഫണ്ട് ലഭ്യമാകുന്നില്ലെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ നിയമ സഭയില്‍ പറഞ്ഞു. വനം വകുപ്പിന്‍റെ പല പദ്ധതികളും നടപ്പാക്കുന്നതിന് സാമ്പത്തിക പരിമിതി പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വനംവകുപ്പുമായി ബന്ധപ്പെട്ട് സഭയിലെ ചോദ്യങ്ങള്‍ കേള്‍ക്കാന്‍ പോലും ധനമന്ത്രി തയ്യാറാവുന്നില്ലെന്നും പകരം സ്‌പീക്കറെ നോക്കിയിരിക്കുകയാണെന്നും ചോദ്യാത്തര വേളയില്‍ ശശീന്ദ്രന്‍ തമാശ രൂപേണ പറഞ്ഞു.
അത്യാവശ്യഘട്ടങ്ങളില്‍ വനംവകുപ്പ ഉദ്യോഗസ്ഥര്‍ക്ക് ഓടിയെത്താന്‍ വാഹനങ്ങളില്ല. ഇക്കാര്യം ധനമന്ത്രിയുടെ ശ്രദ്ധയില്‍ പ്പെടുത്തിയെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല. കാസര്‍കോട് ഫോറസ്‌റ്റ് സ്‌റ്റേഷന്‍ അനുവദിക്കുന്ന കാര്യം നിലവില്‍ പരിഗണനയിലിില്ലെന്നും മാറ്റി വയ്‌ക്കാനുമാണ് ധന വകുപ്പ് നിര്‍ദ്ദേശിച്ചത്. ധന വകുപ്പിന്‍റെ അനുമതി കിട്ടിയാല്‍ ഒന്നാമത്തെ പരിഗണന ഈ സ്റ്റേഷനുതന്നെയാകും നല്‍കുക. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഫണ്ട് കിട്ടുന്ന മുറക്ക് വന്യ ജീവി ആക്രമണത്തിന് ഇരയാകുന്നവരുടെ കുടുംബത്തിനുളള നഷ്ടപരിഹാരം സമയബന്ധിതമായി തീര്‍ക്കമെന്നും മന്ത്രി പറഞ്ഞു.
വനത്തിനകത്തെ സ്വകാര്യ എസ്‌റ്റേറ്റുകള്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കി ഏറ്റൈടുക്കുന്നതിനുളള നടപടികള്‍ പരോഗമിക്കുകയാണ് 2003.2013ലെ വനം വനം നിയമപ്രകാരമുളള നടപികളാണ് പുരോഗമിക്കുന്നത്. ആദ്യഘട്ടമായി ഡിവഷന്‍ തല സ്വകാര്യ എസ്‌റ്റേറ്റ് ഉടമകളുമായി പ്രാരംഭ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി രേഖകലുടെ പരിശോധന നടന്നുവരികയാണ്. റീബില്‍ഡ് കേരളയുടെ സംസ്ഥാന തല എംപവേര്‍ഡ് കമ്മറ്റിയുടെ അംഗീകാരം ലഭിക്കുന്ന മുറക്ക് തുടര്‍ നടപടി സ്വീകരിക്കും. ആറുവനം ഡിവിഷനുകളിലായി 13 സ്വകാര്യ തോട്ടങ്ങള്‍ ഏറ്റെടുക്കുന്നതിനുളള നടപടികളാണ് നടക്കുന്നത് ഇതിനായി 385.31 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നെതന്നും മന്ത്രി പറഞ്ഞു.