ഒളിച്ചോടിയ കമിതാക്കള്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട്‌ : ഒളിച്ചോടിയ കമിതാക്കളെ ലോഡ്‌ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടിയില്‍ നിന്ന് മുമ്പ്‌ കാണാതായിരുന്ന കുറുവങ്ങാട്‌ സ്വദേശിനി റിന്‍സി (29), മലപ്പുറം പുളിക്കല്‍ പരുത്തിക്കോട്‌ പിണങ്ങോട്ട്‌ മുഹമ്മദലിയുടെ മകന്‍ മുഹമ്മദ്‌ നിസാര്‍ (29) എന്നിവരെയാണ്‌ ഏലത്തൂരിലെ സ്വകാര്യ ലോഡ്‌ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌. 2021 ഒക്ടോബര്‍ 13നാണ്‌ റിന്‍സിയെയയും നിസാറിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

2021 സെപ്‌തംബര്‍ 24ന്‌ കുറവങ്ങാട്ടെ ഇന്‍ഡസ്‌ട്ര്യല്‍ വര്‍ക്കറായ പ്രസാദിന്റെ ഭാര്യ റിന്‍സിയേയും നാലുവയസുളള കുട്ടിയെയും കാണാതായിരുന്നു. പെരന്തല്‍മണ്ണ പോലീസ്‌ കഴിഞ്ഞ 10ന്‌ റിന്‍സിയെയും മുഹമ്മദ്‌ നിസാറിനെയും അസ്വാഭാവികമായ സാഹചര്യത്തില്‍ കണ്ടെത്തുകയും ചോദ്യം ചെയ്യുകയും ചെയ്‌തിരുന്നു. അങ്ങനെയാണ്‌ ്‌ കൊയിലാണ്ടി പോലീസ്‌ ചാര്‍ജ്‌ ചെയ്‌ത മിസിംഗ്‌ കേസിലെ റിന്‍സിയാണിതെന്ന വ്യക്തമാകുന്നത്‌.

തുടര്‍ന്ന്‌ കൊയിലാണ്ടി എസ്‌ഐ കെടി രഘുവും വനിതാ പോലീസ്‌ അനഘയും ചേര്‍ന്ന്‌ ഇവരെ കസ്റ്റഡിയിലെടുത്ത്‌ 11ന്‌ കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കി. കോടതിയില്‍ നിന്ന്‌ കാമുകന്‍ മുഹമ്മദ്‌ റിയാസിനൊപ്പം പോകാനും ജീവിക്കാനും തീരുമാനിക്കുകയായിരുന്നു. റിന്‍സി ചൈല്‍ഡ്‌ ലൈനിലാക്കിയ കുട്ടിയെ ഭര്‍ത്താവ്‌ പ്രസാദ്‌ വീ്‌ട്ടിലേക്ക്‌ കൊണ്ടുപോവുകയും ചെയ്‌തിരുന്നു. റിന്‍സിയും നിസാറും നാലുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു. ഇതര മതക്കാരിയെ പ്രണയിച്ച്‌ വിവാഹം ചെയ്‌ത റിയാസിനെതിരെ പാലക്കാട്‌ കഞ്ചാവ്‌ കേസും നിലവിലുമണ്ടെന്നും പോലീസ്‌ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →