പട്യാല: ഇന്ത്യയുടെ വനിതാ അത്ലറ്റ് ഹിമാ ദാസിന് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. അസംകാരിയായ ഹിമ പട്യാലയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സിലെ ക്യാമ്പില്‍ നടത്തിയ പരിശോധനയിലാണു കോവിഡ് പോസിറ്റീവായത്.
താരത്തെ ഏകാന്ത വാസത്തിലാക്കി. തനിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്നു ഹിമാ ദാസ് ട്വീറ്റ് ചെയ്തു. കാല്‍മുട്ടിനേറ്റ പരുക്കില്‍നിന്നു മോചിതയായ ശേഷമാണു ഹിമ ക്യാമ്പിലെത്തിയത്. ടോക്കിയോ ഒളിമ്പിക്സിനു യോഗ്യത നേടാന്‍ താരത്തിനായില്ല.
200 മീറ്റര്‍ ഓട്ടത്തില്‍ യോഗ്യതാ മാര്‍ക്കായ 22.80 സെക്കന്‍ഡ് കടക്കാന്‍ താരത്തിനായില്ല. 2018 ലെ ലോക അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പിലെ 400 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടി ചരിത്രം കുറിക്കാന്‍ ഹിമാ ദാസിനായി. 51.46 സെക്കന്‍ഡിലാണു താരം സ്വര്‍ണം നേടിയത്.
ഹിമാ ദാസിന് കോവിഡ്
