ദുബയ്: കൊറോണ ബാധിച്ച് ഗള്‍ഫില്‍ മൂന്നു മലയാളികള്‍ കൂടി മരിച്ചു. തലശ്ശേരി പാനൂര്‍ സ്വദേശി അഷ്റഫ് എരഞ്ഞൂല്‍ കുവൈത്തിലാണ് മരിച്ചത്. 51 വയസ് ആയിരുന്നു. മുബാറകിയയില്‍ ഹോട്ടല്‍ നടത്തുകയായിരുന്നു അഷ്റഫ്. കൊവിഡ് സ്ഥിരീകരിച്ച് അമീരി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. നാദാപുരം കുനിയില്‍ സ്വദേശി മജീദ് മൊയ്തു ദുബയിലാണ് മരിച്ചത്. 47 വയസായിരുന്നു. എറണാകുളം സ്വദേശി വിപിന്‍ സേവ്യര്‍ (39) ഒമാനിലാണ് മരിച്ചത്. റുസ്താഖ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം. രണ്ടു ദിവസത്തിനിടെ ഏഴ് മലയാളികളാണ് ഗള്‍ഫില്‍ മരിച്ചത്. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 79 ആയി.
കൊറോണ ബാധിച്ച് ഗള്‍ഫില്‍ മൂന്നു മലയാളികള്‍ കൂടി മരിച്ചു.
