ഉത്ര വധക്കേസ്; അന്വേഷണോദ്യോഗസ്ഥരെ അഭിനന്ദിച്ച് ഡി.ജി.പി

കൊല്ലം: ഉത്ര വധക്കേസിൽ അന്വേഷണോദ്യോഗസ്ഥരെ അഭിനന്ദിച്ച് ഡി.ജി.പി അനില്‍കാന്ത്. ബുദ്ധിമുട്ടേറിയതും അപൂർവ്വവുമായ കേസായിരുന്നു ഇതെന്നും പ്രൊഫഷണലായും ശാസ്ത്രീയമായും പൊലിസ് അന്വേഷണം നടത്തിയെന്നും അനില്‍കാന്ത് പറഞ്ഞു.

പാമ്പിന്റെ കടിയുടെ ആഴം വിശദമായി പരിശോധിച്ചത് നിർണായകമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കാന്‍ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. അത് കോടതി തീരുമാനിക്കുമെന്നും അനില്‍ കാന്ത് കൂട്ടിച്ചേര്‍ത്തു.

കേസില്‍ ഉത്രയുടെ ഭര്‍ത്താവ് സൂരജ് കുറ്റക്കാരനാണെന്നാണ് കോടതി വിധി. ഉത്ര കൊല്ലപ്പെട്ട് ഒരു വർഷവും അഞ്ചു മാസവും നാലു ദിവസവും തികയുമ്പോഴാണ് കൊല്ലം ജില്ലാ അഡിഷണല്‍ സെഷൻസ് കോടതിയുടെ വിധി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →