ചെറുകിട-ഇടത്തരം വ്യവസായ മേഖലയ്ക്ക് നൽകിയ പരിഗണന പാക്കേജിന് ശക്തി; കാർഷിക -ഗ്രാമ ദരിദ്ര ജനവിഭാഗങ്ങളെ അവഗണിച്ചത് ദൗർബല്യം.

തിരുവനന്തപുരം : രണ്ടു മാസം നീണ്ട അടച്ചിടൽ മൂലം സാമ്പത്തിക രംഗത്ത് ഉണ്ടാക്കിയ ആഘാതങ്ങൾ പൂർണമായി ഇപ്പോഴും വിശകലനം ചെയ്തു കഴിഞ്ഞിട്ടില്ല. സ്ഥാപനങ്ങൾ അടച്ചുപൂട്ടി. അതിനെതുടർന്ന് തൊഴിൽ നഷ്ടപ്പെട്ടു. വണ്ടി ഇല്ലാതെ നടന്നും കഷ്ടപ്പെട്ടും ഗ്രാമങ്ങളിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്ന ആളുകൾ അവിടെ എത്തിച്ചേർന്നതു പോലുമില്ല.

ഈ പശ്ചാത്തലത്തിലാണ് പാക്കേജിലൂടെ ചിലവിടുന്ന പണം എന്ത് തരം ആശ്വാസവും പരിഹാരവുമാണ് ഉണ്ടാക്കാനിടയുള്ളത് എന്ന്‌ പരിശോധിക്കേണ്ടത്.

നല്ലനിലയിൽ നടത്തിവന്നിരുന്ന സ്ഥാപനങ്ങൾക്ക് കൊറോണാ മൂലം ഉണ്ടായ പ്രതിസന്ധികൾ പരിഹരിക്കാനും അതിൽ ജോലിചെയ്തിരുന്നവരുടെ തൊഴിൽ പുനസ്ഥാപിച്ചു കിട്ടാനും പാക്കേജ് മൂലം കഴിയുമെന്ന് പറയാം. ചെറുകിട ഇടത്തരം വ്യവസായ മേഖലയിലെ മൂലധന നിക്ഷേപം ഒരു ശക്തിസ്രോതസ് ആയി സമ്പദ്ഘടനയിൽ നിലനിൽക്കും.

ചെറുകിട- ഇടത്തരം വ്യവസായ മേഖലയാണ് ഇന്ത്യൻ സമ്പദ്ഘടനയിലെ ഒരു പ്രധാന ഘടകം. ഈ മേഖലയുടെ പുനർ ജീവനത്തിന് മൂന്നു ലക്ഷം കോടി രൂപ മാറ്റി വെച്ചിട്ടുണ്ട്. ഇതുവരെയും നല്ലനിലയിൽ നടത്തിവന്നിരുന്ന സ്ഥാപനങ്ങൾക്ക് കൊറോണാ മൂലം ഉണ്ടായ പ്രതിസന്ധികൾ പരിഹരിക്കാനും അതിൽ ജോലിചെയ്തിരുന്നവരുടെ തൊഴിൽ പുനസ്ഥാപിച്ചു കിട്ടാനും പാക്കേജ് മൂലം കഴിയുമെന്ന് പറയാം. ചെറുകിട ഇടത്തരം വ്യവസായ മേഖലയിലെ മൂലധന നിക്ഷേപം ഒരു ശക്തിസ്രോതസ് ആയി സമ്പദ്ഘടനയിൽ നിലനിൽക്കും. തൊഴിലാളികൾ അടക്കേണ്ട പല വിധ തുകകള്‍ മൂന്നു മാസത്തേക്കാണെങ്കിലും സര്‍ക്കാര്‍ ഏറ്റെടുത്തത്‌ ആശ്വാസമാണ്. ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ നൽകേണ്ട കരുതൽ ധനത്തിന് സെക്യൂരിറ്റി നൽകുന്നതുകൊണ്ട് ചില ഗുണങ്ങളുണ്ട്.

ഇന്ത്യൻസമ്പദ്ഘടനയെ മുഴുവൻ വലിച്ചു കൊണ്ടു പോകാനുള്ള ശേഷിയെ ഗ്രാമങ്ങളിലെ ഈ വിഭാഗത്തിന് ഇല്ല. വലിയൊരു ട്രക്കിന്റെ ബോഡിയിൽ മാരുതി 800 എൻജിൻ വെച്ചിട്ട് സ്റ്റാർട്ട് ചെയ്തു മുന്നോട്ടു നീങ്ങാൻ ശ്രമിക്കുന്നത് പോലെ ആയിരിക്കും കാര്യങ്ങൾ.

എന്നാൽ ഗ്രാമങ്ങളിലെ സാധാരണക്കാർക്കും കർഷകർക്കും പ്രയോജനങ്ങൾ ഇല്ല. ലോക്ക്‌ഡൗൺ കഴിയുമ്പോൾ സാമ്പത്തിക ചക്രം ഉരുണ്ടു തുടങ്ങണമെങ്കിൽ ജനങ്ങളുടെ വാങ്ങാനുള്ള ശേഷി ഉയർന്ന നിലയിൽ ആയിരിക്കണം. ഗ്രാമങ്ങളിലെ സാധാരണക്കാരും കർഷകരും നഗരങ്ങളിലേയും പട്ടണങ്ങളിലേയും ഇടത്തരക്കാരും ചേരുമ്പോൾ ആണ് ഇന്ത്യൻ ഉൽപ്പാദകർക്ക് ധൈര്യമായി ആയി പണമിറക്കാവുന്ന സാഹചര്യം സംജാതമാകുന്നത്. ക്ഷേമ പദ്ധതികളിലൂടെ ആയിരവും അഞ്ഞൂറു വീതം അക്കൗണ്ടിലേക്ക് ചെല്ലുന്നത് പണത്തിന് ചെറിയ ഒഴുക്ക് ഗ്രാമങ്ങളിൽ സൃഷ്ടിക്കും എന്നുള്ളത് സത്യമാണ്. ഇന്ത്യൻസമ്പദ്ഘടനയെ മുഴുവൻ വലിച്ചു കൊണ്ടു പോകാനുള്ള ശേഷിയെ ഗ്രാമങ്ങളിലെ ഈ വിഭാഗത്തിന് ഇല്ല. വലിയൊരു ട്രക്കിന്റെ ബോഡിയിൽ മാരുതി 800 എൻജിൻ വെച്ചിട്ട് സ്റ്റാർട്ട് ചെയ്തു മുന്നോട്ടു നീങ്ങാൻ ശ്രമിക്കുന്നത് പോലെ ആയിരിക്കും കാര്യങ്ങൾ.

പ്രവാസികൾ കാര്യമായി കയ്യിൽ ഒന്നുമില്ലാതെ ഗ്രാമത്തിലേക്ക് മടങ്ങി വന്നു കൊണ്ടിരിക്കുകയാണ്. ഗ്രാമങ്ങളുടെയും ഇടത്തരം പട്ടണങ്ങളുടെയും വാങ്ങൽശേഷിയെ വർധിപ്പിക്കാതെ ശക്തമായ ഡിമാൻഡ് എന്ന സാമ്പത്തിക യാഥാർത്ഥ്യം സംഭവിക്കാൻ പോകുന്നില്ല.

ആരുടെ കയ്യിൽ പണവും തൊഴിലും എത്തിയാൽ നിലവിലുള്ള വ്യവസായങ്ങൾ പൂർണതോതിൽ പ്രവർത്തിക്കുമോ, ആ വിഭാഗങ്ങളുടെ കയ്യിലേക്ക് പണം എത്തുന്ന വിധത്തിലല്ല പാക്കേജ് പ്ലാൻ ചെയ്തിട്ടുള്ളത്. ഗ്രാമീണ സമ്പദ് വ്യവസ്ഥയിലേക്ക് പണം പമ്പ് ചെയ്തിരുന്ന ഒരു വിഭാഗമാണ് ആണ് പുറംനാടുകളിൽ തൊഴിൽതേടി പോയിരുന്നവർ. രാജ്യത്തിനുള്ളിലും പുറത്തുമുള്ള പ്രവാസികൾ കാര്യമായി കയ്യിൽ ഒന്നുമില്ലാതെ ഗ്രാമത്തിലേക്ക് മടങ്ങി വന്നു കൊണ്ടിരിക്കുകയാണ്. ഗ്രാമങ്ങളുടെയും ഇടത്തരം പട്ടണങ്ങളുടെയും വാങ്ങൽശേഷിയെ വർധിപ്പിക്കാതെ ശക്തമായ ഡിമാൻഡ് എന്ന സാമ്പത്തിക യാഥാർത്ഥ്യം സംഭവിക്കാൻ പോകുന്നില്ല. ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങളെയും ബിസിനസ് സ്ഥാപനങ്ങളെയും സംരക്ഷിച്ചു നിർത്താനുള്ള പദ്ധതികൾക്കൊപ്പം മധ്യവർഗത്തിന്റേയും ഗ്രാമീണജനതയുടെയും കൈകളിലേക്ക് പണം എത്തിക്കുന്ന പദ്ധതികൾ ആസൂത്രണം ചെയ്യാൻ കഴിയാതെ പോയതുകൊണ്ടുതന്നെ പാക്കേജിന് ശേഷം സാമ്പത്തിക മുന്നേറ്റം പ്രതീക്ഷിക്കേണ്ടതില്ല.

തൊഴിൽരഹിതരായി മടങ്ങിയെത്തുന്നവരുടെയും പരമ്പരാഗത പാവങ്ങളുടെയും പ്രശ്നങ്ങൾ അവശേഷിക്കുകയും ചെയ്യും. അവരെ നന്നാക്കിയിട്ട് ഇന്ത്യൻ സമ്പദ്ഘടന ഉയരങ്ങൾ കൈവരിക്കുമെന്ന് പറയാൻ കഴിയില്ല. പക്ഷേ അരിയായും തുണിയായും അവർ ചെലവിടുന്ന പണം ആണ് ഇന്ത്യയിലെ അടിസ്ഥാന വ്യവസായമേഖലയെ നിലനിർത്തുന്നത്. ഇവർക്ക് മുകളിലാണ് നഗര പട്ടണവാസികൾ ആയ മധ്യവർഗ്ഗം. ഈ രണ്ട് വിഭാഗങ്ങളും ദുർബലരാണ് ഇന്ന്. അവരെ ശക്തിപ്പെടുത്തുവാൻ കഴിയുന്നതും നേരിട്ടോ പെട്ടെന്നോ അവരിലേക്ക് പണം എത്തുന്നതുമായ പാക്കേജ് തന്ത്രമായിരുന്നു അവലംബിക്കേണ്ടിയിരുന്നത്.

Share

About ചീഫ് എഡിറ്റര്‍

View all posts by ചീഫ് എഡിറ്റര്‍ →