തിരുവനന്തപുരം : സംസ്ഥാന പോലീസ് തലപ്പത്ത് അഴിച്ചുപണി. പുതുതായി ഐപിഎസ് ലഭിച്ചവരില്‍ എട്ട് എസ്‌പി മാര്‍ക്ക് നിയമനം നല്‍കി. യോഗേഷ് ഗുപ്‌തയെ വെബ്‌കോ എംഡി സ്ഥാനത്തുനിന്നും നീക്കി. ഡിഐജി എസ് ശ്യംസുന്ദര്‍ ആണ് വെബ്‌കോയുടെ പുതിയ എംഡി.
യോഗേഷ് ഗുപ്‌തയെ എഡിജിപി പോലീസ് ട്രെയിനിംഗ് ആയി നിയമിച്ചു. എഡിജിപി ട്രെയിനിംഗ് എന്നത് പുതിയ പോസ്‌റ്റ് രൂപീകരിച്ചതാണ് . ചൈത്ര തെരേസാ ജോണിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ ചുമതലയില്‍ നിന്നു മാറ്റി. ചൈത്രക്ക് റെയില്‍വേ എസ്‌പിയായി ആണ് പുതിയ നിയമനം. ഷൗക്കത്തലിയാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പുതിയ എസ്‌പി.
കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞെത്തിയ രാഹുല്‍ ആര്‍ നായര്‍ കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്‌പിയാകും. കെവി സന്തോഷ്‌കുമാര്‍ മലപ്പുറം ക്രൈംബ്രാഞ്ച് എസ്‌പിയായി തുടരും

