ന്യൂ ഡല്‍ഹി : ഇന്ത്യന്‍ പൗരന്മാര്ക്ക് നിര്‍ബ്ബന്ധിത ക്വാറന്റൈന് ഏര്‍പ്പെടുത്തിയ യുകെ നടപടിക്കെതിരെ തിരിച്ചടിച്ച് ഇന്ത്യ. വാക്സിന് സര്‍ട്ടിഫിക്കറ്റുണ്ടെങ്കിലും തിങ്കളാഴ്ച മുതല്‍ ഇന്ത്യയിലെത്തുന്ന എല്ലാ ബ്രിട്ടീഷ് പൗരന്മാര്ക്കും 10 ദിവസത്തെ ക്വാറന്റൈന് നിര്‍ബന്ധമാക്കി. വാക്സിന് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നിട്ടും ഇന്ത്യാക്കാര്‍ക്കായി യുകെ ഭരണകൂടം സമാനമായ ക്വാറന്റൈന് മാനദണ്ഡം നിര്‍ദ്ദേശിച്ചിരുന്നു.ഈ തീരുമാനം പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നെങ്കിലും യുകെ ഭരണകൂടം തയ്യാറായില്ല. ഇതിനുളള മറുപടിയായാണ് ഇന്ത്യയുടെ തീരുമാനം.
ഇന്ത്യാ പൗരന്മാര്ക്കു നല്കുന്ന വാക്സിന് സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കാന്‍ യുകെ തയ്യാറായിരുന്നില്ല. ഇത് ഇന്ത്യയുടെ കടുത്ത അമര്‍ഷത്തിന് കാരണമായിരുന്നു. തീരുമാനം പിന് വലിച്ചില്ലെങ്കില്‍ ഇന്ത്യ കനത്ത നടപടികളിലേക്കു പോകുമെന്ന് മുന്നറിയിപ്പും വിദേശകാര്യ മന്ത്രാലയം യുകെയ്ക്ക നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

