ന്യൂഡൽഹി: പഞ്ചാബില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊർജിതമാക്കി ഹൈക്കമാന്‍ഡ്. അമരീന്ദര്‍ സിങ്ങുമായി അനുനയ ചര്‍ച്ചകള്‍ നടത്തുന്ന കമല്‍നാഥ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.
അതേ സമയം, പാര്‍ട്ടി വിട്ട നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അമരീന്ദര്‍. കോണ്‍ഗ്രസില്‍ നിന്നാരും തന്നെ അനുനയിപ്പിക്കാന്‍ വരേണ്ടന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയില്‍ താന്‍ അപമാനിതന്‍ ആയിട്ടില്ലെന്ന ഹരീഷ് റാവത്തിന്റെ പ്രസ്താവനയും അമരീന്ദര്‍ സിങ്ങ് തള്ളി.
പഞ്ചാബ് വികാസ് പാര്‍ട്ടി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് മുന്നോട്ട് പോകാനാണ് അമരീന്ദറിന്റെ തീരുമാനം. തന്നെ അനുകൂലിക്കുന്ന എംഎല്‍എ മാരുടെയും നേതാക്കളുടെയും യോഗം അദ്ദേഹം ഉടന്‍ വിളിച്ചു ചേര്‍ക്കും .25 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നാണ് അമരീന്ദര്‍ ക്യാമ്പിന്റെ അവകാശവാദം. അതേസമയം പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ ചിത്ത് ചിങ് ചന്നിയുമായി സമവായ ചര്‍ച്ച നടത്തിയെങ്കിലും നവജ്യോത് സിങ് പി.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ച തീരുമാനം പിന്‍വലിച്ചിട്ടില്ല

