അങ്കമാലി: അങ്കമാലി മുക്കന്നൂരിൽ ടിപ്പറിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് നഴ്സ് മരിച്ചു. മൂക്കന്നൂർ എം.എ.ജി.ജെ ആശുപത്രിയിലെ നഴ്സ് ആയ സുനിത സോയലാണ് മരിച്ചത്.
മൂക്കന്നൂർ തുറവൂർ റോഡിൽ 29/09/21 ബുധനാഴ്ച രാവിലെയായിരുന്നു അപകടം. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

