കണ്ണൂർ: കണ്ണൂർ താണെയിൽ വൻ തീപിടുത്തം. ദേശീയ പാതയ്ക്ക് സമീപമുള്ള കടയിലാണ് തീപിടിത്തമുണ്ടായത്. പതിനഞ്ചോളം കടകളുള്ള ഒരു ഷോപ്പിംഗ് കോംപ്ലക്സിന്റെ രണ്ടാം നിലയിലുള്ള കടയിലാണ് തീ പടർന്നത്.കഴിഞ്ഞ കുറച്ചുനാളുകളായി കട ഒഴിഞ്ഞുകിടന്നതിനാൽ ആളപായമോ വസ്തുവകകൾക്ക് നാശനഷ്ടമോ ഉണ്ടായില്ല. കണ്ണൂരിലെ രണ്ട് ഫയർ ഫോഴ്സ് യൂണിറ്റുകളും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
അടുത്തുള്ള ഇലക്ട്രോണിക്സ് കടയിൽ തീ പടരുന്നത് തടയാനുള്ള ശ്രമത്തിലാണ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും. എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്ന കാര്യത്തിൽ വ്യക്തതയില്ല

