കണ്ണൂര്‍ : കണ്ണൂര്‍ സിറ്റി പോലീസ് പരിധിയിലെ വിവിധ പോലീസ് സ്റ്റേഷന് പരിധികളില്‍ നടത്തിയ ഓപ്പറേഷന് പി ഹണ്ട് റെയിഡില്‍ നിരവധിപേര്‍ പോലീസ് വലയിലായി. 2021 സെപ്തംബര്‍ 26ന് സംസ്ഥാന വ്യപകമായി നടത്തിയ റെയ്ഡിലാണ് നിരവധിപേര്‍ പിടിയിലായത്. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും ഡാര്‍ക്ക് നെറ്റ് വഴിയും കുട്ടികള്‍ക്കെതിരെയുളള ലൈംഗികാതിക്രമങ്ങലും അശ്ലീല ചിത്രങ്ങളും ഡൗണ്‍ ലോഡ് ചെയ്തും ഷെയര്‍ ചെയ്തും പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുനന്തിനായി രാജ്യാന്തര കുറ്റാന്വേഷണ സംഘമായ ഇന്റര്‍പോളുമായി കേരള പോലീസ് സഹകരിച്ച് പ്രവര്‍ത്തിച്ചുവരികയാണ്,
കണ്ണൂരില്‍ നത്തിയ പരിശോധനയില്‍ രണ്ടുപേര്‍ക്കെതിരെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടുപ്രകാരം കേസെടുത്തു. പ്രതികളില്‍നിന്ന് രണ്ട് ഫോണുകളും ഒരു പെന്‍ ഡ്രൈവും പോലീസ് പിടികൂടി. ഇവ വിദഗ്ദ പരിശോധനക്കായി ഫോറന്‍സിക്ക് പരിശോധനക്ക് അയച്ചുകൊടുക്കും.
അശ്ലീല വെബ് സൈറ്റുകളും ആപ്ലിക്കേഷനുകളും നിരോധിത പോണ് സൈറ്റുകളും നിരീക്ഷിക്കുന്നതിന് അന്താരാഷ്ട്ര തലത്തില്‍ പ്രത്യേക വിഭാകം ഇന്റര്‍പോളില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട് .ഇത്തരം വ്യക്തികളെ വളരെ കാലത്തെ നിരീക്ഷണത്തിനുശേഷമണ് നിയമത്തിന്റെ മുന്നിലെത്തിക്കുന്നത്.

