ട്രെയിനിൽ കുപ്പിവളളത്തിന് അമിത ചാർജ് ഈടാക്കിയവർക്കെതിരെ പരാതി നൽകി മലയാളി: കംപാർട്ട്മെന്റിലുള്ളവർക്ക് മുഴുവൻ പേർക്കും സൗജന്യമായി കുപ്പിവെള്ളം വിതരണം ചെയ്യിച്ചു

തിരുവനന്തപുരം: ട്രെയിനിൽ ഭക്ഷണത്തിന് അമിത ചാർജ് ഈടാക്കിയ ഐആർടിസി കരാറുകാർക്ക് മുട്ടൻ പണി കൊടുത്ത് മലയാളി. അമിത ചാർജ് ഈടാക്കിയവരെക്കൊണ്ട് കംപാർട്ട്മെന്റിലുള്ളവർക്ക് മുഴുവനും സൗജന്യമായി കുപ്പിവെള്ളം വിതരണം ചെയ്യിച്ചാണ് ഇദ്ദേഹം പണികൊടുത്തത്. കൊല്ലം ചവറ സ്വദേശി അരുൺകുമാറാണ് കക്ഷി. മംഗള- ലക്ഷദ്വീപ് ട്രെയിനിൽ യാത്ര ചെയ്യവെ വെള്ളിയാഴ്ചയാണ് താൻ യാത്രചെയ്യുന്ന കംപാർട്ട്മെന്റിൽ ആഹാരത്തിനും വെള്ളത്തിനും ഐആർസിടിസി നിശ്ചയിച്ച നിരക്കിനേക്കാൾ അധികം ഈടാക്കുന്നുവെന്നത് ശ്രദ്ധയിൽ പെട്ടത്. മംഗലാപുരത്ത് വെച്ചായിരുന്നു സംഭവം. പിന്നാലെ ഇദ്ദേഹം ഐആർസിടിസിക്ക് പരാതി രജിസ്റ്റർ ചെയ്തു.ഒട്ടും താമസിക്കാതെ തന്നെ റെയിൽവേയിൽ നിന്ന് മറുപടിയും നടപടി ആരംഭിച്ചതായുള്ള സന്ദേശവും വന്നു.

ഐആർസിടിസി നിർദ്ദേശം അനുസരിച്ച് പാൻട്രി മാനേജർ വന്ന് അരുൺകുമാറുമായി സംസാരിച്ചു. അധികമായി ഈടാക്കിയ തുക തിരികെ നൽകാമെന്ന വാഗ്ദാനവും നൽകി. എന്നാൽ കംപാർട്ട്മെന്റിൽ ഉണ്ടായിരുന്ന അത്രയും ആളുകളിൽ നിന്ന് കുറഞ്ഞത് 20 രൂപയോളം ഈടാക്കിയിരുന്നുവെന്നതിനാൽ എല്ലാവർക്കും കുപ്പിവെള്ളം സൗജന്യമായി നൽകണമെന്നും പണം കൈപ്പറ്റില്ലെന്നും അരുൺകുമാർ നിലപാടെടുത്തു. ഒടുവിൽ അരുണിന്റെ നിർദ്ദേശത്തിന് വഴങ്ങി എല്ലാവർക്കും കുപ്പിവെള്ളം സൗജന്യമായി കൊടുത്ത് കരാറുകാർ തടിതപ്പുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →