പാനീ പൂരി കഴിച്ച യുവതി അബോധാവസ്ഥയിലായ ശേഷം മരിച്ചു: അന്വേഷണം ആരംഭിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ പാനീ പൂരി കഴിച്ചതിനെ തുടര്‍ന്ന് യുവതി മരിച്ചു. ഗാന്ധിനഗര്‍ പ്രദേശത്ത് താമസിക്കുന്ന രോഹിണി (34) സ്ത്രീയാണ് മരിച്ചത്. 34 വയസുള്ള യുവതിയാണ് സഹോദരന്‍ നല്‍കിയ പാനീ പൂരി കഴിച്ചതിനെ തുടര്‍ന്ന് മരിച്ചതെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ചയാണ് ലഘു ഭക്ഷണം എന്ന നിലയില്‍ സഹോദരന്‍ ഇവര്‍ക്ക് പാനീപൂരി നല്‍കിയത്. പാനീപൂരി കഴിച്ച രോഹിണി ഛര്‍ദ്ദിച്ചു. തുടര്‍ന്ന് ഇവര്‍ അബോധാവസ്ഥയിലായി. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →