ബെംഗളൂരു: ബെംഗളൂരുവിൽ ‘ലഹരിമരുന്ന്’ പാർട്ടിയിൽ നടന്ന പൊലീസ് റെയിഡിൽ മലയാളി വിദ്യാർത്ഥികളും നിരവധി ഐടി ജീവനക്കാരും അറസ്റ്റിൽ. ആനേക്കലിൽ വനാതിർത്തിയിലുള്ള റിസോർട്ടിലാണ് ലഹരി പാർട്ടി നടന്നത്. 37 പേർ അറസ്റ്റിലായതായി പൊലീസ് പഞ്ഞു. പാർട്ടിയിൽ ലഹരിമരുന്ന് ഉപയോഗിച്ചു എന്ന വിവരത്തെ തുടർന്നായിരുന്നു റെയിഡ്. 17 ബൈക്കുകൾ പിടിച്ചെടുത്തു
പാർട്ടി നടന്നയിടത്ത് നിന്നും ലഹരിമരുന്ന് ഒന്നും ലഭിച്ചിരുന്നില്ല. പിടികൂടിയവരെ പരിശോധനകൾക്ക് വിധേയമാക്കു മെന്നും രക്ത പരിശോധനയിൽ ലഹരിമരുന്ന് സാന്നിധ്യം കണ്ടെത്തിയാൽ നർക്കോട്ടിക്സ് വകുപ്പുകൾ കൂടി ചേർക്കുമെന്നാണ് പൊലീസ് പറയുന്നത്. ഒപ്പം രാത്രി കർഫ്യൂ ലംഘനം കൂടിയാണ് പാർട്ടി. പൊലീസ് എത്തിയതോടെ ചിലർ വനത്തിലേക്ക് കടന്നുകളഞ്ഞതായി പൊലീസ് പറയുന്നു.
അതേ സമയം പാർട്ടിയിലേക്ക് ഗോവയിൽ നിന്നും ഡിസ്കോ ജോക്കികളെയും മോഡലുകളെയും എത്തിച്ചിരുന്നു. ഇവരിൽ സംഘാടകരുമായി പ്രശ്നങ്ങൾ ഉണ്ടായ ഒരു മോഡലാണ് പൊലീസിന് പാർട്ടി സംബന്ധിച്ച് വിവരം നൽകിയത് എന്നാണ് റിപ്പോർട്ട്. അഭിലാഷ് എന്ന വ്യക്തിയാണ് പാർട്ടി സംഘടിപ്പിച്ചതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇയാൾ വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് പാർട്ടിയുടെ സംഘാടനം നടത്തിയത് എന്നാണ് പൊലീസ് പറയുന്നത്

