അദാനി കമ്പനിയുടെ മാധ്യമസംരംഭത്തിന് ഇനി പുതിയ നേതൃത്വം

ന്യൂഡൽഹി: പ്രശസ്ത മാധ്യമപ്രവർത്തകൻ സഞ്ജയ് പുഗലിയയെ സി.ഇ.ഒ. ആൻഡ് എഡിറ്റർ ഇൻ ചീഫായി നിയമിച്ച് അദാനി ഗ്രൂപ്പ്. കമ്പനിയുടെ മാധ്യമ സംരംഭത്തിന് ഇനി നേതൃത്വം നൽകുക സഞ്ജയ് ആയിരിക്കും. രാഷ്ട്രീയം, ബിസിനസ് മേഖലകളിലെ അറിയപ്പെടുന്ന മാധ്യമപ്രവർത്തകനാണ് സഞ്ജയ്. ഡിജിറ്റൽ, ടെലിവിഷൻ, അച്ചടി മാധ്യമം എന്നീ മേഖലകളിലും അനുഭവ പരിചയമുണ്ട്.

സി.എൻ.ബി.സി. ആവാസ്, സ്റ്റാർ ന്യൂസ് ഹിന്ദി, സീ ന്യൂസ്, ആജ് തക് തുടങ്ങിയ ടെലി വിഷൻ ചാനലുകൾക്കൊപ്പവും നവ് ഭാരത് ടൈംസ്, ബിസിനസ് സ്റ്റാന്റേഡ് എന്നീ പത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. ക്വിന്റ് ഡിജിറ്റൽ മീഡിയ ലിമിറ്റഡിന്റെ പ്രസിഡന്റ്, എഡിറ്റോറിയൽ ഡയറക്ടർ പദവിയിൽനിന്ന് രാജിവെച്ചാണ് സഞ്ജയ് അദാനി ഗ്രൂപ്പിൽ ചേരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →