വര്‍ഗീയ പരാമര്‍ശം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി : മുഖ്യമന്ത്രി

തിരുവനന്തപുരം : സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. വിവേചനമുണ്ടാക്കാന്‍ ശ്രമിക്കുന്ന തരത്തിലുളള പ്രചരണം നടത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്‌ചയില്ലാതെ നടപടിയെടുക്കാനാണ്‌ പോലീസിനോട്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരും ചീഫ്‌ സെക്രട്ടറിയും പങ്കെടുത്ത യോഗത്തിലാണ്‌ നിര്‍ദ്ദേശം.

വിഭാഗീയതയുണ്ടാക്കുന്നതിനുളള ഒരു ശ്രമവും അനുവദിക്കരുതെന്ന്‌ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. മതനിരപേക്ഷ പാരമ്പര്യവും സാഹോദര്യവും നിലനില്‍ക്കുന്ന സംസ്ഥാനമാണ്‌ കേരളം. കേരളത്തിന്‍റെ ഈ പൊതു സ്വഭാവവും സവിശേഷതയും തകര്‍ക്കാനുളള ബോധപൂര്‍വമായ ശ്രമാണ്‌ ചില കോണുകളില്‍ നിന്നുണ്ടാകുന്നത്‌. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും.

നര്‍ക്കോട്ടിക്ക്‌ ജിഹാദ്‌ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളാണ്‌ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക്‌ കാരണം സമൂഹ മാധ്യമങ്ങളിലെ ഇത്തരം പ്രവണത തടയാനും കുറ്റവാളികളെ നിയമത്തിന്‌ മുന്നിലെത്തിക്കാനും പ്രത്യേക നിഷ്‌ക്കര്‍ഷ ഉണ്ടാകണമെന്നും ഉന്നതതല ഉദ്യോഗസ്ഥര്‍ക്ക്‌ അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →