പാല്‌ക്കാട് : ആലത്തൂരില്‍ ദേശീയപാതയില്‍ ഡീസല്‍ടാങ്ക് പൊട്ടിയതിനെ തുടര്‍ന്ന് ലോറിക്കു തീപിടിച്ചു. നാട്ടുകാര്‍ ഇടപെട്ട് തീ പടരുന്നത് തടഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി. 2021 സെപ്‌തംബര്‍ 16 വ്യാഴാഴ്‌ച വൈകിട്ടാണ് തീപിടുത്തമുണ്ടായത്. അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ പൂര്‍ണമായും അണച്ചു.
പെരുമ്പാവൂരില്‍ നിന്നു ബെംഗളൂരുവിലേക്ക് ചരക്കുമായി പോവുകയായിരുന്ന ലോറിയുടെ ഇന്ധന ടാങ്ക് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയയായിരുന്നു. സംഭവത്തില്‍ ആളപായമില്ല. ഡ്രൈവറും ക്ലീനറും ഓടി രക്ഷപെട്ടു. ഡീസല്‍ റോഡില്‍ വ്യാപിച്ച് റോഡിലെ മരത്തിന് തീപിടിച്ചു. ഗതാഗത തടസം നീക്കാനായി ലോറി ക്രെയിനുപയോഗിച്ച മാറ്റാനുളള ശ്രമങ്ങള്‍ തുടരുകയാണ്.

