കുടിയേറ്റ തൊഴിലാളി ജീവിതത്തിന്റെ ദൈന്യത: പ്രസവിച്ചിട്ട് 17 ദിവസമായ യുവതി കുഞ്ഞിനേയുമെടുത്ത് നടന്നത് 480 കിലോമീറ്റര്‍.

മുംബൈ : നാടണയുവാന്‍ വേണ്ടി കഷ്ടപ്പെടുന്ന പ്രവാസി തൊഴിലാളികളുടെ ദുരിത അനുഭവങ്ങളില്‍ ഏറ്റവും മനസ്സറിയുന്ന സംഭവമാണ് ആണ് മുംബൈയില്‍നിന്നും റിപ്പോര്‍ട്ട് ആകുന്നത്. പ്രസവിച്ചിട്ട് 17 ദിവസം മാത്രം പിന്നിട്ട യുവതി വിദര്‍ഭ മേഖലയിലെ വാഷി എന്ന സ്വന്തം ഗ്രാമത്തില്‍ എത്തുവാന്‍ നടന്നു തീര്‍ത്ത ദൂരം 480 കിലോമീറ്റര്‍ ആണ്. പ്രസവാനന്തരം ഡിസ്ചാര്‍ജ് വാങ്ങിയ ഇവര്‍ സമ്പാദ്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒരു കാര്‍ വിളിച്ചു പോകുവാന്‍ തീരുമാനിച്ചിരുന്നു. പക്ഷേ, പോലീസില്‍ നിന്ന് അനുമതി ലഭിച്ചില്ല. എല്ലാം അടച്ചുപൂട്ടിയ മുംബൈയില്‍ അവര്‍ക്ക് ആരുമുണ്ടായിരുന്നില്ല. പ്രവാസി തൊഴിലാളി സ്ത്രീകളുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമാണ് പ്രസവത്തിന് ആശുപത്രിയില്‍ എത്തിച്ച ശേഷം ഭര്‍ത്താവ് ഉപേക്ഷിച്ച് പോവുക എന്നുള്ളത്. ഇവരുടെ കാര്യത്തിലും അതാണ് സംഭവിച്ചത്. മുംബൈയില്‍ ഇടമില്ലാത്ത ഇവര്‍ക്ക് സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങുകയേ മാര്‍ഗ്ഗം ഉണ്ടായിരുന്നുള്ളൂ. മിക്കപ്പോഴും ഭക്ഷണവും വെള്ളവുമില്ലായിരുന്നു. വിശ്രമരഹിതമായി നടന്ന് ഗ്രാമത്തിലെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →