ചാലക്കുടി: എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. മുരിങ്ങൂര്‍ കനാല്‍പ്പാലം ഞാറ്റുവെട്ടി വീട്ടില്‍ സദാനന്ദന്റെ മകന് വിഷ്ണു(27)വാണ് മരിച്ചത്. ഏതാനും ദിവസം മുമ്പ് ഇദ്ദേഹത്തിന് പനി ബാധിച്ചിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നടത്തിയിരുന്നു. എന്നാല്‍, ബാധിച്ചത് എലിപ്പനിയാണെന്നു തിരിച്ചറിഞ്ഞതോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വര്‍ക്ക്ഷോപ്പ് ജീവനക്കാരനാണ്. അമ്മ: പത്മിനി. ഏക സഹോദരി: സിമ്ന.
മുരിങ്ങൂരില്‍ എലിപ്പനി; യുവാവ് മരിച്ചു
