മുംബൈയില്‍ 250 പൊലീസുകാര്‍ക്ക് കൊറോണ, ക്രമസമാധാനപാലനം അടക്കം പ്രതിസന്ധിയിലേക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ 250 പൊലീസുകാര്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഒരു പൊലീസ് സ്റ്റേഷനില്‍ മാത്രം 27 പൊലീസുകാര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. രോഗബാധ സ്ഥിരീകരിച്ച പൊലീസുകാരില്‍ ഭൂരിപക്ഷം പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ആരുടെയും നില ഗുരുതരമല്ലെന്നും മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ് വ്യക്തമാക്കി. ധാരാവി, വാഡ്‌ല, വക്കോല എന്നി പൊലീസ് സ്റ്റേഷനുകളിലും നിരവധി പൊലീസുകാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →