തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എറണാകുളം ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയില്‍നിന്നു വന്ന ഇദ്ദേഹം വൃക്കരോഗികൂടിയാണ്. സംസ്ഥാനത്ത് ഇപ്പോള്‍ 15 പേര് മാത്രമേ വൈറസ് ബാധ മൂലം ചികിത്സയില്‍ കഴിയുന്നുള്ളൂ. കണ്ണൂരില്‍ 10 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി. സംസ്ഥാനത്ത് 33 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.
503 പേര്‍ക്കാണ് കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 20,157 പേര് നിരീക്ഷണത്തിലുണ്ട്. 19,810 പേര് വീടുകളിലും 347 പേര് ആശുപത്രികളിലുമായാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് 127 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ഇവര്‍ ആരുമായും സമ്പര്‍ക്കം പുലര്‍ത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

