ബ്രാഹ്മണരെ നാടുകടത്തണമെന്ന പരാമര്‍ശം: ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ പിതാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: ബ്രാഹ്മണര്‍ വിദേശികളാണെന്നും അവരെ ബഹിഷ്‌കരിച്ച് നാടുകടത്തണമെന്നുമുള്ള പരാമര്‍ശത്തെ തുടര്‍ന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ പിതാവ് നന്ദകുമാര്‍ ബാഗേല്‍ അറസ്റ്റില്‍. കോടതിയില്‍ ഹാജരാക്കിയ അദ്ദേഹത്തെ രണ്ടാഴ്ചത്തേക്കു ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.ബ്രാഹ്മണരെ ഗംഗയില്‍നിന്നു വോള്‍ഗയിലേക്ക് അയക്കണം. അവര്‍ വിദേശികളാണ്. അവര്‍ നമ്മളെ തൊട്ടുകൂടാത്തവരായി കരുതുകയും നമ്മുടെ അവകാശങ്ങള്‍ കവരുകയും ചെയ്യുന്നു. അവരെ നമ്മുടെ ഗ്രാമങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കരുത്.” എന്നിങ്ങനെ അടുത്തിടെ യു.പി. സന്ദര്‍ശനത്തിനിടെ നടത്തിയ പരാമര്‍ശമാണു വിവാദമായത്.ഇതിനെതിരേ സര്‍വ ബ്രാഹ്മണ സമാജം പോലീസില്‍ പരാതി നല്‍കി. തനിക്ക് അച്ഛനോടു ബഹുമാനമുണ്ടെങ്കിലും നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നു കേസിനു പിന്നാലെ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →