കൊടുങ്ങല്ലൂരിലെ തോട്ടുപുറത്തുവീട്ടില്‍ മൂന്നാമതൊരു മരണം കൂടി

കൊടുങ്ങല്ലൂര്‍ : മകനെ തനിച്ചാക്കി ഒടുവില്‍ പിതാവും യാത്രയായി. മതിലകം വെസ്റ്റിലെ തോട്ടുപുറത്തുവീട്ടില്‍ നിന്നാണ്‌ മൂന്നര മാസത്തിനുളളില്‍ മൂന്നാമതൊരു മരണംകൂടി സംഭവിച്ചത്‌. ഗൃഹനാഥന്‍ തോട്ടുപുറത്ത് ഉണ്ണികൃഷ്‌ണന്‍ (61) ആണ്‌ മരിച്ചത്‌. രിട്ട. കെഎസ്‌ഇബി ജീവനക്കാരനായ ഉണ്ണികൃഷണന്റെ ഭാര്യ പ്രീതയുടെയും മകള്‍ ഉണ്ണിമായയുടെയും മരണം 2021 മെയ്‌ 14ന്‌ രാത്രിയിലായിരുന്നു. ശ്വസന സംബന്ധമായ രോഗാവസ്ഥയിലായിരുന്ന ഉണ്ണിമായ രോഗം അനുഭവപ്പെടുമ്പോള്‍ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ വച്ചായിരു്‌ന്നു ശ്വസിച്ചിരുന്നത്‌. കാറ്റിലും മഴയിലും വൈദ്യുതി നിലച്ചതോടെ കോണ്‍സന്‍ട്രേറ്റര്‍ പ്രവര്‍ത്തനം നിലച്ചു. ഇതോെയാണ്‌ ഉണ്ണിമായ മരണത്തിന്‌ കീഴടങ്ങിയത്‌. മകളുടെ വിയോഗ വിവരം അറിഞ്ഞയുടനെയായിരുന്നു അമ്മയുടെ വിയോഗം.

തുടര്‍ന്ന്‌ ശാരീരികമായും മാനസീകമായും തളര്‍ന്ന്‌ വിവിധ രോഗങ്ങള്‍ ക്കടിമപ്പെട്ട ഉണ്ണികൃഷ്‌ണനും മകന്‍ അരുണും പെരിഞ്ഞനം കൊറ്റംകുളത്തെ സഹഹോദരന്‍റെ വീട്ടിലായിരുന്നു താമസം. ഉണ്ണികൃഷ്‌ണന്റെ രോഗാവസ്ഥ മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന്‌ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റിയിരുന്നു.എന്നാല്‍ 28 ന്‌ ശനിയാഴ്‌ച ഉണ്ണികൃഷണനും മരണത്തിന്‌ കീഴടങ്ങുകയായിരുന്നു. ഭാര്യയുടെയും മകളുടെയും ചിതയൊരുക്കിയ സ്വന്തം വീട്ടുവളപ്പില്‍ തന്നെയായിരുന്നു. ഉണ്ണികൃഷ്‌ണന്റെയും ചിതയൊരുക്കിയത്‌. മകന്‍ അരുണ്‍ ചിതക്കു തീ കൊളുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →