പുതിയ ഡ്രോൺ ചട്ടങ്ങൾ ഇന്ത്യയിൽ ഈ മേഖലയ്ക്ക് ഒരു സുപ്രധാന നാഴികക്കല്ല്‌: പ്രധാനമന്ത്രി

പുതിയ ഡ്രോൺ ചട്ടങ്ങൾ  ഇന്ത്യയിൽ  ഈ മേഖലയ്ക്ക് ഒരു സുപ്രധാന നാഴികക്കല്ലാണ്  നൽകുന്നതെന്ന്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. പുതിയ ഡ്രോൺ ചട്ടങ്ങൾ സ്റ്റാർട്ടപ്പുകളെയും ഈ മേഖലയിൽ പ്രവർത്തിക്കുന്ന നമ്മുടെ യുവാക്കളെയും വളരെയധികം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു;

“പുതിയ ഡ്രോൺ ചട്ടങ്ങൾ ഇന്ത്യയിൽ  ഈ മേഖലയ്ക്ക് ഒരു സുപ്രധാന നാഴികക്കല്ലാണ്  നൽകുന്നത്.  വിശ്വാസത്തിന്റെയും സ്വയം സാക്ഷ്യപ്പെടുത്തലിന്റെയും അടിസ്ഥാനത്തിലാണ് ചട്ടങ്ങൾക്ക് രൂപം നൽകിയിട്ടുള്ളത്. അനുമതികളും പാലിക്കൽ ആവശ്യകതകളും പ്രവേശന തടസ്സങ്ങളും ഗണ്യമായി കുറയ്ക്കാൻ ഇത് സഹായിക്കും. 

ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളെയും യുവാക്കളെയും പുതിയ ഡ്രോൺ നിയമങ്ങൾ വളരെയധികം സഹായിക്കും. ഇത് നവീനാശയങ്ങൾക്കും ബിസിനസ്സിനും പുതിയ സാധ്യതകൾ തുറക്കും. ഇന്ത്യയെ ഒരു ഡ്രോൺ ഹബ് ആക്കി മാറ്റുന്നതിന് ഇന്നൊവേഷൻ, ടെക്നോളജി, എഞ്ചിനീയറിംഗ് എന്നിവയിൽ ഇന്ത്യയുടെ കരുത്ത് പ്രയോജനപ്പെടുത്താൻ ഇത് സഹായിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →