പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് തെങ്കര കോല്പ്പാടത്തിനുസമീപം വയോധിക മരിച്ചനിലയില്‍. കാഞ്ഞിരപ്പുഴ പാക്കാട്ട് വീട്ടില്‍ ശാരദയെ (77) ആണ് വീട്ടിലെ കിണറിനു സമീപം 22/08/2021 ഞായറാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍, ഭര്‍ത്താവ് ബാലനെ മണ്ണാര്‍ക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. നെറ്റിയില്‍ മുറിവേറ്റ നിലയിലാണ് ബാലനെ വീടിനുള്ളില്‍ കണ്ടെത്തിയത്.
ദമ്പതികള്‍ക്കൊപ്പമുണ്ടായിരുന്ന മകനും കുടുംബവും ഓണത്തോനുബന്ധിച്ച് 21/08/21 ശനിയാഴ്ച ബന്ധുവീട്ടില്‍ പോയതായാണ് വിവരം. ദമ്പതികള്‍ തമ്മില്‍ നേരത്തെയും വഴക്കുണ്ടാകാറുള്ളതായാണ് പൊലീസ് നല്കുന്ന വിവരം.
പ്രാഥമിക പരിശോധനയില്‍ വീട്ടമ്മയുടെ ദേഹത്ത് കാര്യമായ മുറിവുകളൊന്നും കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ കവര്‍ച്ചാശ്രമത്തിന്റെ സാധ്യതയും പരിശോധിക്കുന്നുണ്ട്. മണ്ണാര്‍ക്കാട് ഡിവൈഎസ്പി പി.എ കൃഷ്ണദാസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

