മലയാളികള്‍ക്ക് ഓണാശംസയുമായി ദേശീയനേതാക്കള്‍.
വിളവെടുപ്പിന്റെ ഉത്സവമാണ് ഓണമെന്നും വിശ്രമമില്ലാതെ വേല ചെയ്യുന്ന കര്‍ഷകരാണ് ഓണക്കാലത്ത് പ്രാധാന്യമുള്ളവരെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റില്‍ പറയുന്നു. പ്രകൃതിയ്ക്ക് നന്ദി പറയാനുള്ള സമയമായും ഈ കാലത്തെ കാണണമെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ക്കുന്നു.
Onam greetings to all our fellow citizens! This festival is a celebration of the new harvest. It highlights the tireless work of farmers. It is an occasion to express gratitude to mother nature. I wish progress and prosperity for all fellow citizens.
— President of India (@rashtrapatibhvn) August 21, 2021
മലയാളത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓണാശംസ. ഉത്സാഹവും സാഹോദര്യവും ഐക്യവും ചേർന്ന ഉത്സവത്തിന്റെ ആശംസകള്‍ക്കൊപ്പം ഏവരുടേയും ആരോഗ്യത്തിനും ക്ഷേമത്തിനുമായി പ്രാര്‍ത്ഥിക്കുന്നുവെന്നാണ് പ്രധാനമന്ത്രി മലയാളത്തില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഓണത്തിന്റെ പ്രത്യേകവേളയിൽ , ഉത്സാഹവും സാഹോദര്യവും ഐക്യവും ചേർന്ന ഉത്സവത്തിന് ആശംസകൾ. ഏവരുടെയും നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.
— Narendra Modi (@narendramodi) August 21, 2021
ഓണത്തിന്റെ ഭാഗമാകാന്‍ അനുവദിച്ച കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ഓരോ മലയാളിക്കും വയനാട് എംപി രാഹുല്‍ ഗാന്ധി ഓണാശംസ നേര്‍ന്നിരിക്കുന്നത്.
ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ pic.twitter.com/jkUvMIJxmj
— Rahul Gandhi – Wayanad (@RGWayanadOffice) August 21, 2021

