അലിഗഡിന്റെ പേര് മാറ്റാൻ ശുപാർശ

ഉത്തർ പ്രദേശ്: അലിഗഢിന്റെ പേര് മാറ്റാനുള്ള നിര്‍ദേശം ജില്ലാ പഞ്ചായത്ത് യുപി സര്‍ക്കാറിന് സമര്‍പ്പിച്ചു. ഹരിഗഢ് എന്ന് മാറ്റാനാണ് ജില്ലാ പഞ്ചായത്ത് നിര്‍ദേശിച്ചത്. 16/078/2021 തിങ്കളാഴ്ചയാണ് പുതുതായി അധികാരമേറ്റ ജില്ലാ പഞ്ചായത്ത് ഭരണസമിതി പേരുമാറ്റ പ്രമേയം ഐക്യകണ്‌ഠേന അംഗീകരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കിയെന്നും സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിച്ചെന്നും ചെയര്‍മാന്‍ വിജയ് സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.  

ക്ഷത്രിയമഹാസഭയാണ് അലിഗഢിന്റെ പേര് ഹരിഗഢ് എന്ന് മാറ്റണമെന്ന് ജില്ലാ പഞ്ചായത്തിന് അപേക്ഷ നല്‍കിയത്. സംസ്ഥാന സര്‍ക്കാറാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

അലഹാബാദ് നിലവിൽ പ്രയാ​ഗ് രാജ് എന്നാണ് അറിയപ്പെടുന്നത്. ഫാസിയാബാദ് അയോധ്യയായി. മു​ഗൾ സരായി എന്നത് പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ന​ഗർ എന്നാക്കി സർക്കാർ പേര് മാറ്റിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →