ജനറൽ മാനേജരെ തട്ടിക്കൊണ്ടുപോയി പണം തട്ടാന്‍ ശ്രമം . ഒരാള്‍ അറസ്റ്റില്‍

കൊച്ചി: അങ്കമാലിയില്‍ ട്രാവൽ ഏജൻസിയുടെ ജനറൽ മാനേജരെ തട്ടിക്കൊണ്ടുപോയി പണം തട്ടാന്‍ ശ്രമം. . കൊച്ചിയില്‍ സ്കൈ ലിങ്ക് ഇന്റര്‍നാഷണൽ എന്ന ട്രാവൽ ഏജൻസിയുടെ ജനറൽ മാനേജരായ ഒറ്റപ്പാലം സ്വദേശി ഉണ്ണികൃഷ്ണനെയാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ടു പോയത്. കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. നാല് പേരെ കൂടി പിടികിട്ടാനുണ്ട് .അങ്കമാലിയില്‍ വെച്ച് രാവിലെ 10 മണിയോടെയാണ് സംഭവം.

തുടര്‍ന്ന് മണിക്കൂറൂകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ ദേശീയപാതയില്‍ പൊലീസ് മുഖ്യപ്രതി തങ്കച്ചന്‍ സഞ്ചരിച്ച വാഹനം പിടികൂടി ഉണ്ണികൃഷ്നെ മൊചിപ്പിച്ചു. പോര്‍ച്ചുഗലിൽ ജോലിക്കായി തങ്കച്ചന്റെ ബന്ധു ഉള്‍പ്പെടെ മൂന്ന് പേര്‍ എട്ട് ലക്ഷം രൂപ ട്രാവല്‍ ഏജന്‍സിക്ക് നല്‍കിയിരുന്നു. എന്നാല്‍ വാഗ്ദാനം ചെയ്ത ജോലി ലഭിച്ചില്ല. ഇത് സംബന്ധിച്ച് എറണാകുളം സെന്‍ട്രല്‍ സ്റ്റേശനിൽ കേസ് നിലവിലുണ്ട്. ഇതിനടെയാണ് ട്രാവല്‍ ഏജന്‍സിയിലെ ജനറല്‍ മാനേരായ ഉണ്ണിക്കൃഷ്ണനെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി പണം ഈടാക്കാന്‍ തങ്കച്ചനും കൂട്ടരും പദ്ധതിയിട്ടത്. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ പൊലീസ് ഇവരുടെ വാഹനം കണ്ടെത്തുകയായിരുന്നു.. സംഘത്തില്‍ നാല് പേര്‍ കൂടി ഉണ്ടെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു

Share
അഭിപ്രായം എഴുതാം