പെരിയ ഇരട്ടക്കൊല കേസ്; ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷൻ കോംപൗണ്ടിൽ സൂക്ഷിച്ചിരുന്ന വാഹനം കാണാതായി

കാസർകോട്: പെരിയ ഇരട്ടക്കൊല കേസിൽ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷൻ കോംപൗണ്ടിൽ സൂക്ഷിച്ചിരുന്ന വാഹനം കാണാതായി. കേസിലെ എട്ടാം പ്രതി സുബീഷിന്റെ ബൈക്കാണ് ബേക്കൽ പൊലീസ് സ്റ്റേഷനിൽ നിന്ന് കാണാതായത്. കാണാതായ ബൈക്കിന് വേണ്ടി കാസര്‍കോഡ് ജില്ലയിലാകെ പൊലീസ്‌ വ്യാപക തിരച്ചിൽ തുടങ്ങി.

ഇരട്ടക്കൊല കേസിൽ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്ത്‌ ബേക്കൽ പൊലീസ് സ്റ്റേഷൻ കോംപൗണ്ടിൽ സൂക്ഷിച്ചിരുന്ന ബൈക്കാണ് കാണാതായത്.

കൊല നടന്ന ദിവസം കേസിലെ എട്ടാം പ്രതിയും വെളുത്തോളി സ്വദേശിയുമായ സുബീഷ് ഉപയോഗിച്ച ബൈക്കാണ് കാണാതായത്. 2019 മേയ് 17ന് വെളുത്തോളിയിൽ നിന്നും ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തതാണ് വാഹനം.

കാസർകോട് സി.ജെ.എം കോടതിയിൽ ഹാജരാക്കിയ ശേഷം വാഹനം ബേക്കൽ പൊലീസിന്‍റെ കസ്റ്റഡിയിൽ വിടുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →