ക്രിസ്‌ത്യന്‍ നാടാര്‍ വിഭാഗങ്ങളെ ഒബിസി പട്ടികയില്‍ പെടുത്തിയത്‌ സ്റ്റേ ചെയ്‌ത സിംഗിള്‍ ബെഞിന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

കൊച്ചി : ക്രിസ്‌ത്യന്‍ നാടാര്‍ വിഭാഗങ്ങളില്‍ പെട്ടവരെ ഒബിസി പട്ടികയില്‍ പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ്‌ ഹൈക്കോടതി സിംഗിള്‍ ബെഞ്ച്‌ സ്‌റ്റേ ചെയ്‌ത ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. ഹിന്ദു നാടാര്‍ വിഭാഗത്തിന്‌ പുറമേ സൗത്ത്‌ ഇന്ത്യന്‍ യുണൈറ്റഡ്‌ ചര്‍ച്ച്‌ (എസ്‌ഐയുസി) നാടാര്‍ ഒഴികെയുളള ക്രിസ്‌ത്യന്‍നാടാര്‍ വിഭാഗങ്ങളെക്കൂടി ഒബിസിയില്‍ ഉള്‍പ്പെടുത്തി 2021 ഫെബ്രുവരി ആറിന്‌ സര്‍ക്കാര്‍ ഉത്തരവ്‌ പുറപ്പടുവിച്ചിരുന്നു. ആ ഉത്തരവ്‌ സ്‌റ്റേ ചെയ്‌തതിനെതിരെയാണ്‌ അ്‌പ്പീല്‍.

ജയ്‌ശ്രീ ലക്ഷ്‌മണ്‍ കേസിലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പിന്നാക്ക പട്ടികയില്‍ കൂട്ടുിചേര്‍ക്കലുകള്‍ നടത്താന്‍ ഭരണ ഘടനയുടെ 102 -ാം ഭേതദതിക്കു ശേഷം രാഷ്ട്രപതി തീരുമാനമെടുക്കണമെന്നും അല്ലാത്തപക്ഷം നടപടി ഭരണഘടനാ വിരുദ്ധമാണെന്നും വിലയിരുത്തിയാണ്‌ മോസ്‌റ്റ്‌ ബാക്കുവേഡ്‌ കമ്മ്യൂണിറ്റീസ്‌ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടരി എസ്‌ കുട്ടപ്പന്‍ ചെട്ടിയാര്‍ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജിയിലാണ്‌ സിംഗിള്‍ ഹെഞ്ചിന്റെ സ്റ്റേ ഉത്തരവ്‌.

രാഷ്ട്രപതിയുടെ അന്തിമ തീരുമാനം ഉണ്ടാവാത്ത സാഹചര്യത്തില്‍ സംവരണ പട്ടികയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താന്‍ സര്‍ക്കാരിന്‌ അധികാരമുണ്ടെന്നും ഇതിന്‌ നിയമപരമായി തടസമില്ലെന്നും അപ്പീല്‍ ഹര്‍ജിയില്‍ പറയുന്നു. ഇത്‌ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുളളതാണ്‌. ക്രിസ്‌ത്യന്‍ നാടാര്‍ വിഭാഗങ്ങളെ ഒബിസിയില്‍ ഉള്‍പ്പെടുത്താന്‍ 2020 ഏപ്രില്‍ 4 ന്‌ കേന്ദ്ര സാമൂഹിക ക്ഷേമ മന്ത്രാലയം തീരുമാനിച്ചിരുന്നതാണെന്നും അപ്പീല്‍ ഹര്‍ജിയില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →