പോപ്പുലര്‍ ഫിനാന്‍സ്‌ തട്ടിപ്പുകേസിലെ പ്രതികളെ ഇഡി അറസ്റ്റ്‌ ചെയ്‌തു

പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ്‌ തട്ടിപ്പുകേസില്‍ പ്രതികളെ എന്‍ഫോഴ്‌സ്‌മെന്റ് ‍ഡയറക്ട്രേറ്റ്‌ അറസ്‌റ്റ് ചെയ്‌തു. എംഡി തോമസ്‌ ദാനിയേല്‍, മകള്‍ റിനുമറിയം, എന്നിവരെയാണ്‌ അറസ്‌റ്റ് ചെയ്‌തത്‌. ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി അറസ്‌റ്റുചെയ്യുകയായിരുന്നു. പ്രതികളെ 2021 ഓഗസ്‌റ്റ്‌ 10ന്‌ ചൊവ്വാഴ്‌ച കോടതിയില്‍ ഹാജരാക്കും.

പോപ്പുലര്‍ ഫിനാന്‍സിന്റെ 3000കോടിയുടെ നിക്ഷേപം മറ്റുസ്ഥാപനങ്ങള്‍ രൂപീകരിച്ച്‌ വകമാറ്റി തട്ടിപ്പ നടത്തിയെന്നാണ്‌ സ്ഥാപനത്തിനെതിയരെയുളള ആരോപണം. തട്ടിപ്പുമായി ബന്ധപ്പട്ട്‌ ആയിരക്കണക്കിന്‌ പരാതികള്‍ പോലീസിന്‌ ലഭിച്ചിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളുടെ പകര്‍പ്പും ഈഡിക്ക്‌ ലഭിച്ചിരുന്നു. സാമ്പത്തിക ഇടപാടുകളില്‍ ക്രയവിക്രയങ്ങള്‍, ,നിലവില്‍ കൈവശമുളള ഭൂമിയുടെ വിവരം, മറ്റ്‌ ആസ്‌തികള്‍എന്നിവയുടെ തെളിവുകളാണ്‌ ശേഖരിച്ചിരുന്നത്‌.

Share
അഭിപ്രായം എഴുതാം