കൊച്ചി. കസ്‌റ്റംസ് പ്രിവന്റീവ് കമ്മീഷണറായി രാജേന്ദ്രകുമാര്‍ ചുമതലയേറ്റു. 1994 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനായ രാജേന്ദ്രകുമാര്‍ 2021 ഓഗസ്‌റ്റ് 9നാണ് ചുമതലയേറ്റത്. മുന്‍ കമ്മീഷണര്‍ സുമിത് കുമാര്‍ സ്ഥലം മാറി പോയ ഒഴിവിലാണ് രാജേന്ദ്ര കുമാറിന്റെ നിയമനം. ജയ്‌പ്പൂര്‍ സ്വദേശിയാണ് രാജേന്ദ്രകുമാര്‍.
കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസിലെ അന്വേഷണം പുരോഗമിക്കുനന്തിനിടെയാണ് പുതിയ തലവന്‍ കസറ്റംസിലെത്തുന്നത്. സ്വര്‍ണകടത്ത്,ഡോളര്‍കടത്ത് കരിപ്പൂര്‍ സ്വര്‍ണകടത്ത് കേസുകളുടെ തുടര്‍ ഉത്തരവാദിത്തം ഇനി പുതിയ ഉദ്യോഗസ്ഥനായിരിക്കും.

