ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സിലിന്റെ തുറന്ന സംവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷത വഹിച്ചു. സമുദ്ര സുരക്ഷ എന്ന വിഷയത്തിലായിരുന്നു സംവാദം സംഘടിപ്പിച്ചിരുന്നത്. ഉന്നത തല സംവാദത്തില്‍ അദ്ധ്യക്ഷത വഹിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് പ്രധാന മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഭീകരത, കടല്‍കൊളള, എന്നിവയ്‌ക്കായി സമുദ്ര പാതകളെ ദുരുപയോഗം ചെയ്യുന്നതിനായി സംവാദത്തിനിനിടെ പ്രധാന മന്ത്രി പറഞ്ഞു. സമുദ്രപാതകള്‍ പൈതൃകത്തിന്റെ ഭാഗമാണെന്നും രാജ്യാന്തര വ്യാപാരത്തിന്റെ ജീവനാഡികളാണ് സമുദ്ര പാതകളെന്നും മോദി പറഞ്ഞു. . കോവിഡ് മഹാമാരിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ സ്‌മരിച്ച് മൗനം ആചരിച്ചാണ് സംവാദം ആരംഭിച്ചത്.
സമുദ്ര സുരക്ഷക്കായി അഞ്ചിന അജണ്ടയും പ്രധാന മന്ത്രി അവതരിപ്പിച്ചു. തടസങ്ങളില്ലാത്ത സമുദ്ര വ്യാപാരം നിയമപരമായി വ്യാപാരം ഉറപ്പിക്കും, തര്‍ക്കങ്ങള്‍ രാജ്യാന്തര നിയമങ്ങളുടെ അടിസ്ഥാനത്തില്‍ സമാധാന പരമായി പരിഹരിക്കണം, ഉത്തരവാദിത്ത സമുദ്ര കണക്ടിവിറ്റി പ്രോത്സാഹിപ്പിക്കണം , പ്രകൃതി ദുരന്തങ്ങള്‍ അടക്കം ഭീഷണികള്‍ നേരിടാന്‍ കൂട്ടായ ശ്രമമുണ്ടാടകണം. ,നമ്മുടെ പിരിസ്ഥിതിയും വിഭവങ്ങളും സംരക്ഷിക്കപ്പെടണം എന്നിവയാണ് അഞ്ചിന പരിപാടികള്‍. യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പ്രധാന മന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തും. ഇന്ത്യയുടെ സാഗര്‍ എന്ന സമുദ്ര പദ്ധതി പ്രധാന മന്ത്രി അവതരിപ്പിക്കുകയും ചെയ്‌തു.

