അതിഥി തൊഴിലാളികൾക് കരുതൽ ആയി ‘ഗസ്റ്റ് വാക്സ്

എറണാകുളം .കോവിഡ് പ്രതിരോധ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തി എറണാകുളം ജില്ല.   ഇതുവരെ ജില്ലയിലാകെ നൽകിയത്  12455 അതിഥി തൊഴിലാളികൾക്കാണ് ‘ഗസ്റ്റ് വാക്സ് ‘ എന്ന് പേരിട്ടിട്ടുള്ള വാക്സിനേഷൻ ഡ്രൈവിലൂടെ ഇത് വരെ വാക്സിൻ നൽകിയത്.

ആദ്യ ഡോസ് വാക്സിൻ 12413 പേർക്കും രണ്ടാം ഡോസ് 42 പേർക്കുമാണ് നൽകിയത്.

45 വാക്സിനേഷൻ ക്യാമ്പുകളാണ് ജില്ലയിൽ അതിഥി തൊഴിലാളികൾക്കായി ഇത് വരെ നടന്നത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകിയത് എറണാകുളം ജില്ലയിൽ ആണ്.

അതിഥി തൊഴിലാളികളെ കൊവിഡ് വാക്സിന്‍ ലഭ്യമാക്കുന്നതിനായുള്ള മുന്‍ഗണനാ പട്ടികയുള്‍പ്പെടുത്തിയ സാഹചര്യത്തിൽ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പുമായി ചേർന്ന് വാക്സിനേഷനുളള ആക്ഷന്‍ പ്ലാന്‍  തയ്യാറാക്കുകയും അതിന്റെ ഭാഗമായി വാക്സിനേഷൻ നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ലഭ്യതയനുസരിച്ച് മുഴുവൻ തൊഴിലാളികൾക്കും സൗജന്യ വാക്സീന്‍ ഉറപ്പാക്കുമെന്ന് ജില്ലാ ലേബർ ഓഫീസർ പി. എം. ഫിറോസ് അറിയിച്ചു.

കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് എത്തുന്ന തൊഴിലാളികൾക്കാണ് വാക്സിനേഷന് മുൻഗണന നൽകുന്നതെന്നും തുടർന്ന് ക്യാമ്പുകളിലെത്തുന്ന തൊഴിലാളികൾക്കും സ്പോട്ട് രജിസ്ട്രേഷൻ നടത്തി വാക്സിൻ നൽകുമെന്നും ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →