റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്റ്റാര്‍ട്ടപ്പുകള്‍ക്ക്‌ സമഗ്ര ധനസഹായം ചെയ്യുന്ന പദ്ധതിയുമായി കെഎഫ്‌സി

August 9, 2021 - 7:59 am

തിരുവനന്തപുരം ; സംസ്ഥാനത്തെ പ്രമുഖ ധനകാര്യ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക്‌ 10 കോടി രൂപ വരെ ധനസഹായം നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചു. “കെഎഫ്‌സി സ്റ്റാര്‍ട്ടപ്പ്‌ കേരള” എന്ന പേരിലാണ്‌ പദ്ധതി. സ്റ്റാര്‍ട്ടപ്പുകളുട ആശയം മുതല്‍ പ്രൊട്ടോടൈപ്പ്‌, വികസനം, ഉദ്‌പ്പന്ന പരീക്ഷണം,വിപണി പ്രവേശനം,വാണിജ്യവല്‍ക്കരണം, സ്‌കെയിലിംഗ്‌ വരെയുളള വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളിലും പിന്തുണയ്‌ക്കും. കൂടാതെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക്‌ പര്‍ച്ചേസ്‌ ഓര്‍ഡര്‍ നടപ്പിലാക്കാനും, വെഞ്ച്വര്‍ ഡെറ്റ്‌ ആയും വായ്‌പ നല്‍കും.

കേരളത്തില്‍ രജിസ്റ്റേര്‍ഡ്‌ ഓഫീസുളള സറ്റാര്‍ട്ടപ്പുകള്‍ക്കാണ്‌ വായ്‌പ അനുവദിക്കുക. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനോ സമ്പത്ത്‌ സൃഷ്ടിക്കുന്നതിനോ സാധ്യതയുളള പ്രായോഗിക പദ്ധതികള്‍ മാത്രമേ പരിഗണിക്കുകയുളളു. ഉത്‌പ്പാദനത്തിന്‌ 25 ലക്ഷം രൂപയും വാണിജ്യവദ്‌ക്കരണത്തിന്‌ 50 ലക്ഷം രൂപയും സ്‌കെയില്‍അപ്പ്‌ ചെയ്യുന്നതിന്‌ 100ലക്ഷം രൂപയുമാണ്‌ സഹായം . ഇത്‌ ഓരോഘട്ടത്തിലും പദ്ധതി ചെലവിന്റെ 90 ശതമാനം വിധേയമായിരിക്കും. 5 ശതമാനം പലിശനിരക്കിലാണ്‌. വായ്‌പ നല്‍കുക. 12 മാസത്തെ മൊറട്ടോറിയം കാലയളവ്‌ ഉള്‍പ്പടെ 60 മാസമാണ്‌ തിരിച്ചടവ്‌ കാലാവധി. വിദഗ്‌ദ സമിതിയാണ്‌ വായ്‌പ അനുവദിക്കുക. സ്റ്റാര്‍പ്പുകള്‍ www.kfc.org-ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.

സ്‌റ്റാര്‍ട്ടപ്പുകള്‍ക്ക്‌ പര്‍ച്ചേസ്‌ ഓര്‍ഡറുകള്‍ ലഭിച്ചുകഴിഞ്ഞാല്‍ ഓര്‍ഡറുകള്‍ നടപ്പിലാക്കുന്നതിന്‌ അവര്‍ക്ക്‌ 10 കോടി രൂപ വായ്‌പ ലഭിക്കാന്‍ അര്‍ഹതയുണ്ട്‌. കൂടാതെ സെബിയില്‍ രജിസറ്റര്‍ ചെയ്‌ത ഏതെങ്കിലും ഒരു വെഞ്ച്വര്‍ ക്യാപ്പി്‌റ്റല്‍ ഫണ്ടിന്റെ പരിശോധനക്ക്‌ വിധേയമായ സ്ഥാപനങ്ങള്‍ക്ക്‌ 10 കോടി രൂപയുടെ വെഞ്ച്വര്‍ കടവും ലഭിക്കും. സ്‌റ്റാര്‍ട്ടപ്പുകളുടെ എല്ലാഘട്ടങ്ങളും പരി ഗണിക്കുന്ന ആദ്യ പദ്ധതിയാണിത്‌. 25 ലക്ഷം മുതല്‍ 10 കോടിരുപ വരെയുളള വായ്‌പകളാണ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *