കൊല്ലം: സാഫല്യം പദ്ധതി മൂന്നാം ഘട്ടത്തിന് തുടക്കമായി

കൊല്ലം: പട്ടികവര്‍ഗ്ഗ മേഖലയില്‍ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സാഫല്യം ഭവന പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് തുടക്കമായി. പിറവന്തൂരിലെ കുരിയോട്ടുമല പട്ടിക വര്‍ഗ കോളനിയില്‍ തറക്കല്ലിടല്‍ നടത്തി കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ അദ്ധ്യക്ഷനായി. ഭവനനിര്‍മ്മാണ ബോര്‍ഡ് മുഖേന അഞ്ച് കുടുംബങ്ങള്‍ക്ക് ആറു മാസം കൊണ്ട് മികച്ച സൗകര്യങ്ങളോടെ വീടുകള്‍ നിര്‍മ്മിച്ച് നല്‍കും. ആദ്യ ഘട്ടത്തില്‍ അച്ചന്‍കോവില്‍ ഗിരിവര്‍ഗ്ഗ കോളനിയിലെ 10 കുടുംബങ്ങള്‍ക്കും രണ്ടാം ഘട്ടത്തില്‍ ചിതറ കൊച്ചരിപ്പ കോളനിയിലെ അഞ്ച് കുടുംബങ്ങള്‍ക്കും വീട് നിര്‍മ്മിച്ച് താക്കോല്‍ കൈമാറിയിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാല്‍, സ്ഥിരംസമിതി അധ്യക്ഷരായ അനില്‍ എസ്. കല്ലേലിഭാഗം, ഡോ.പി.കെ. ഗോപന്‍, ജെ. നജീബത്ത്, ജില്ലാപഞ്ചായത്തംഗം സുനിത രാജേഷ്, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ ഷുമിന്‍. എസ്. ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →