
കൊല്ലം: സാഫല്യം പദ്ധതി മൂന്നാം ഘട്ടത്തിന് തുടക്കമായി
കൊല്ലം: പട്ടികവര്‍ഗ്ഗ മേഖലയില്‍ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സാഫല്യം ഭവന പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് തുടക്കമായി. പിറവന്തൂരിലെ കുരിയോട്ടുമല പട്ടിക വര്‍ഗ കോളനിയില്‍ തറക്കല്ലിടല്‍ നടത്തി കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ അദ്ധ്യക്ഷനായി. …