സ്‌ത്രീ ശരീരത്തില്‍ അനുമതികൂടാതെയുളള സ്‌പര്‍ശം ലൈംഗിക പീഡനമെന്ന്‌ ഹൈക്കോടതി

കൊച്ചി ; സ്‌ത്രീ ശരീരത്തില്‍ അനുമതി കൂടാതെയുളള ഏതുകേേയ്യറ്റവും ലൈംഗിക പീഡനമെന്ന്‌ ഹൈക്കോടതി. പീഡനക്കേസില്‍ പ്രതിയായ പിറവം സ്വദേശി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ്‌ കോടതിയുടെ പരാമര്‍ശം. ജസറ്റീസ്‌ കെവിനോദ്‌, ജസ്‌റ്റീസ്‌ എഎ സിയാദ്‌ റഹ്മാന്‍ എന്നിവരുടേതാണ്‌ നിര്‍ണായകമായി വിധി. .സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ തുടര്‍ച്ചയായിട്ടുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടാണ്‌ ഹൈക്കോടതിയുടെ വിധിപ്രസ്‌താവം.

ലൈംഗിക ബന്ധം ഉണ്ടായിട്ടില്ലെന്നും അതിനാല്‍ പീഡനമായി കണക്കാക്കരുതെന്നുമുളള പ്രതിയുടെ വാദം കോടതി തളളി.പ്രതിയുടടെ ലൈംഗികാവയവം ഉപയോഗിച്ച്‌ പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്‌പര്‍ശിച്ചതിനെ പീഡനമായിതന്നെ കാണാന്‍ സാധിക്കുമെന്ന്‌ കോടതി വ്യക്തമാക്കി. ഇന്ത്യന്‍ ശക്ഷാനിയമം 375-ാം വകുപ്പ് പ്രകാരം ശിക്ഷ നല്‍കേണ്ടതാണെന്നും കോടതി പറഞ്ഞു. കേസില്‍ പ്രതിക്ക്‌ വിവിധ വകുപ്പുകളിലായി ആജീവനാന്ത തടവാണ്‌ വിചാരണ കോടതി വിധിച്ചിരുന്നത് . ഹൈക്കോടതി അത്‌ ജീവപര്യന്തമായി കുറച്ചു. പെണ്‍കുട്ടിക്ക് പ്രയപൂര്‍ത്തിയായില്ല എന്ന വാദം പ്രോസിക്യൂഷന്‌ തെളിയിക്കാന്‍ സാധിക്കാതെ വന്നതോടെയാണിത്‌.

2015ലാണ്‌ കേസിനാസ്‌പദമായ സംഭവം. പീഡനത്തിനിരയായ 11 കാരി പെണ്‍കുട്ടി വയറുവേദനയെ തുടര്‍ന്ന്‌ ചികിത്സ തേടി എത്തിയപ്പോള്‍ ഡോക്ടറുടെ ചോദ്യത്തിനുളള മറുപടിയിലാണ്‌ അതിക്രമത്തിന്‍റെ വിവരങ്ങള്‍ പറഞ്ഞത്‌. പോലീസില്‍ പരാതി പെടണമെന്ന പറഞ്ഞാണ്‌ വിട്ടയച്ചതെങ്കിലും അപമാന ഭയം മൂലം പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കിയിരുന്നില്ല. പിന്നീട്‌ ചൈല്‍ഡ്‌ ലൈന്‍ നടത്തിയ ഇടപെടലിനെ തുര്‍ന്നാണ്‌ പോലീസില്‍ പരാതി നല്‍കിയത്‌. പോക്സോ അടക്കമുളള വകുപ്പുകള്‍ ചേര്‍ത്തായിരുന്നു അറസ്‌റ്റ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →