റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒളിമ്പ്യന്‍ ശങ്കര്‍ സുബ്രമണ്യം നായരായണന്‍ അന്തരിച്ചു

August 6, 2021 - 7:33 am

മുംബൈ : ഒളിമ്പിക്‌സില്‍ രണ്ടുതവണ ഇന്ത്യന്‍ ഫുട്ബോളിനെ പ്രതിനിധീകരിച്ച ശങ്കര്‍ സുബ്രമണ്യം നായരായണന്‍ എന്നറിയപ്പെടുന്ന ബാബുനാരായണന്‍ അന്തരിച്ചു. 86 വയസായിരുന്നു. 2021 ആഗസ്‌റ്റ്‌ 5ന്‌ വ്യാഴാഴ്‌ച വൈകിട്ട് താനെയിലുളള വസതിയിലായിരുന്നു അന്ത്യം . ഹെറണിയ ശസ്‌ത്രക്രിയയെതുടര്‍ന്ന്‌ കുറച്ചുദിവസമായി ആശുപത്രിയിലായിരുന്നു. ആശുപത്രിയില്‍ നിന്ന്‌ വീട്ടില്‍ തിരിച്ചത്തിയ ഉടന്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ്‌ അന്ത്യം സംഭവിച്ചത്‌. ഒറ്റപ്പാലം സ്വദേശിയാണ്‌.

1956ല്‍ മെല്‍ബണിലും, 1960ല്‍ റോം ഒളിമ്പിക്‌സിലുമാണ്‌ അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചത്‌. മുംബൈയില്‍ ടാറ്റാസ്‌ ഫുഡ്‌ബോള്‍ക്ലബ്ബ്‌, കാള്‍ട്ടസ്‌ തുടങ്ങിയ ടീമുകളില്‍ കളിച്ചാണ്‌ അദ്ദേഹം ഇന്ത്യന്‍ ടീമിലെത്തിയത്‌. പ്രശസ്‌തനായ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ പീറ്റര്‍ തങ്കരാജിനൊപ്പമാണ്‌ ബാബു നാരായണന്‍ ഇന്ത്യന്‍ ടീമിന്‍രെ ഭാഗമായത്‌. പ്രമുഖ താരങ്ങളായ പികെ ബാനര്‍ജി,,ചുനി ഗോസ്വാമി, ജര്‍ണയില്‍ സിംഗ്‌, തുടങ്ങി നിരവധി താരങ്ങളാണ്‌ അന്ന്‌ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നത്‌. സംസ്‌കാരം വെളളിയാഴ്‌ച കാലത്ത്‌ താനെയില്‍ നടക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *