വ്യാപം അഴിമതി: രണ്ടു പേര്‍ക്ക് ഏഴുവര്‍ഷം തടവ്

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ പോലീസ് റിക്രൂട്ട്മെന്റ് പരീക്ഷയില്‍ കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ട വ്യാപം അഴിമതിക്കേസില്‍ രണ്ടു പ്രതികള്‍ക്ക് ഏഴു വര്‍ഷം തടവ് ശിക്ഷ. ഓം പ്രകാശ് ത്യാഗി(35), സതീഷ് ജാദവ്(35) എന്നിവരെയാണു സി.ബി.ഐ. പ്രത്യേക കോടതി ശിക്ഷിച്ചത്. ഇരുവരും പതിനായിരം രൂപ വീതം പിഴയടയ്ക്കണമെന്നും വിധിയിലുണ്ട്. മധ്യപ്രദേശ് പോലീസ് അന്വേഷിച്ച കേസ് 2018-ല്‍ സി.ബി.ഐ. ഏറ്റെടുക്കുകയായിരുന്നു. പരീക്ഷ പാസാകുന്നതിനായി ഓം പ്രകാശ് ത്യാഗി 1,25,000 രൂപ സതീഷ് ജാദവിനു നല്‍കിയെന്നും വ്യാജ അഡ്മിഷന്‍ കാര്‍ഡ് ഉപയോഗിച്ച് മറ്റൊരാളെക്കൊണ്ട് പരീക്ഷ എഴുതിച്ചെന്നുമാണു കേസ്.ത്യാഗിക്കായി പരീക്ഷയെഴുതിയ പ്രകാര്‍ ത്രിവേദി വിചാരണയ്ക്കിടെ കാര്‍ അപകടത്തില്‍ മരിച്ചതോടെ കേസില്‍നിന്നൊഴിവാക്കി. 2013ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →