ഓണ്‍ലൈന്‍ ഗെയിം ആത്മഹത്യ തുടര്‍ക്കഥ: മധ്യപ്രദേശില്‍ മരിച്ചത് ആറാം ക്ലാസ് വിദ്യാർത്ഥി

ഭോപ്പാല്‍: മധ്യപ്രദേശില്‍ അമ്മയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 40,000 രൂപയെടുത്ത് ഓണ്‍ലൈന്‍ ഗെയിം കളിച്ച ആറാം ക്ലാസ് വിദ്യാർത്ഥി(13) ജീവനൊടുക്കി.ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതോടെയാണ് ആത്മഹത്യ. സംഭവത്തില്‍ ഗെയിം തയാറാക്കിയവര്‍ക്കെതിരേ മധ്യപ്രദേശ് പോലീസ് കേസെടുത്തു. മധ്യപ്രദേശിലെ ചത്രപുര്‍ ജില്ലയിലാണു സംഭവം. ആത്മഹത്യാക്കുറിപ്പില്‍ ക്ഷമിക്കണമെന്ന് അമ്മയോട് അപേക്ഷിച്ച കുട്ടി, പണം എടുത്തത് ഫ്രീ ഫയര്‍ കളിക്കാനാണെന്നും വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണു ഗെയിം തയാറാക്കിയ കമ്പനിക്കെതിരേ കേസെടുത്തത്. ഇത്തരം കമ്പനികള്‍ക്കെതിരേ നടപടിയെടുക്കുന്നതില്‍ നിയമവകുപ്പിന്റെ ഉപദേശം തേടിയിട്ടുണ്ടെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു.സിംഗപുര്‍ ആസ്ഥാനമാക്കിയുള്ള സീ ലിമിറ്റഡാണു ഗെയിം തയാറാക്കിയത്. ചൈനയില്‍ ജനിച്ച ഫോറസ്റ്റ് ലി ആണു സ്ഥാപകന്‍. അദ്ദേഹമിപ്പോള്‍ സിംഗപുര്‍ പൗരനാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →