ഇടുക്കി: വ്യവസായ വാണിജ്യ വകുപ്പ് നടപ്പിലാക്കുന്ന കാര്‍ഷിക മേഖലയിലെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ സംരഭകത്വത്തെ പ്രോത്സാഹിപ്പിക്കുവാനുള്ള സുസ്ഥിര സംരംഭകത്വ കാര്‍ഷിക വ്യാവസായിക വികസന പരിശീലന (Agro Business Incubation for Sustainable Entrepreneurship – ARISE) പദ്ധതിയുടെ രണ്ടാം ഘട്ടമായി വിവിധ മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന ഇമ്മെര്‍ഷന്‍ പരിശീലനം ഓണ്‍ലൈനില്‍ 276 പേര്‍ക്കായി സംഘടിപ്പിച്ചു. പാലുല്‍പ്പന പദ്ധതിയെക്കുറിച്ചാണ് അവതരിപ്പിച്ചത്.
വ്യവസായ വാണിജ്യ വകുപ്പ് അഡിഷണല്‍ ഡയറക്ടര്‍ ഇന്‍ചാര്‍ജ് അജിത്. എസ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വ്യവസായ വാണിജ്യ വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ ഷബീര്‍ മുഹമ്മദ് സ്വാഗതവും വ്യവസായ വാണിജ്യ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ജോസ് തോമസ് നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് ഡയറി ഡവലപ്മെന്റ് ഡിപ്പാര്‍ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ രാംഗോപാല്‍ ആര് പാലുല്പന്ന പ്രോജക്ടുകള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് സംശയ നിവാരണവും നടത്തുകയുണ്ടായി.