കൊച്ചി : മുട്ടില്‍ മരംമുറി കേസില്‍ അറസ്റ്റിലായ റോജി അഗസ്റ്റിന്, ജോസുകുട്ടി അഗസ്റ്റിന്, ആന്റോ അഗസ്റ്റിന് എന്നിവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സുര്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതിയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്. അതേസമയം മാതാവിന്റെ സംസ്കാര ചടങ്ങില്‍ പോലീസിന്റെ സാന്നിദ്ധ്യം പാടില്ലെന്ന് ആവശ്യപ്പെട്ട പ്രതികള്‍ പോലീസിനോട് കയര്‍ത്തു. തടര്‍ന്ന് പോലീസ് പ്രതികളെ മാനന്തവാടി ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി
കോടതി റിമാന്‍ഡ് ചെയ്തതോടെ പ്രതികളെ പോലീസ് സുരക്ഷയോടെ മാത്രമേ സംസ്കാര ചങ്ങിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുകയുളളു. എന്നാല്‍ പോലീസിന്റെ സാന്നിദ്ധ്യമില്ലാതെ മാതാവിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനുളള അനുമതി വേണമെന്നാന്നാവശ്യപ്പെട്ടാണ് പ്രതികള്‍ കോടതിയില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. ഇതോടെയാണ് പ്രതികളെ മാനന്തവാടി ജില്ലാ ജയിലിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചത്.
റിമാന്‍ഡ് ചെയ്ത പ്രതികളെ സുരക്ഷ ഒഴിവാക്കി അവരുടെ ആവശ്യപ്രകാരം ചടങ്ങിന് കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും പ്രതികള്‍ പിടിവാശി കാണിച്ചതുകൊണ്ടാണ് ഇവരെ ജില്ലാ ജയിലിലേക്ക് കൊണ്ടുപോകുന്നതെന്നുമണ് പോലീസ് നല്കുന്ന വിവരം. പോലീസ് കാവലില്‍ സംസ്കാര ചടങ്ങില്‍ പ്രതികളെ പങ്കെടുപ്പിക്കാമെന്നാണ് ഹൈക്കോടതിയിലും പോലീസ് പറഞ്ഞത്.
അതേസമയം തങ്ങളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് പ്രതികള്‍ ആരോപിച്ചു. രണ്ടരക്ക് അറസറ്റ് ചെയ്തശേഷം ഒന്നരക്ക് അറസ്റ്റ് ചെയ്തുവെന്നാണ് കോടതിയില്‍ പറഞ്ഞത്. കൊണ്ടുപോകും വഴി തങ്ങളെ എന്‍കൗണ്ടര്‍ ചെയ്യുമെന്ന് സംശയിക്കുന്നുവെന്നും പ്രതികള്‍ ആരോപിച്ചു. എന്നാല്‍ പോലീസ് ഇക്കാര്യങ്ങളെല്ലാം നിഷേധിച്ചു.

