കോഴിക്കോട് : കോഴിക്കോട് മേപ്പയൂരില്‍ അദ്ധ്യാപക ദമ്പതികള്‍ മരിച്ച നിലയില്‍. വീടിന് സമീപത്തെ വിറകുപുയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത് . മേപ്പയൂര്‍ പട്ടോനകണ്ടി പ്രശാന്തിയില്‍ കെകെ ബാലകൃഷ്ണന്(72), ഭാര്യ കുഞ്ഞിമാത(67) എന്നിവരാണ് മരിച്ചത്. ചിങ്ങപുരം സികെജി ഹൈസ്കൂള്‍ റിട്ടയേര്‍ഡ് അദ്ധ്യപകനായിരുന്നു ബാലകൃഷ്ണന് .ഇരിങ്ങത്ത് യുപി സ്കൂള്‍ റിട്ടയേര്‍ഡ് അദ്ധ്യാപികയാണ് കുഞ്ഞിമാത .
മേപ്പയൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ കെ ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലുളള പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മക്കള്‍ : അഭിലാഷ് (അദ്ധ്യാപകന്,കന്നൂര് യുപിസ്കൂള്‍), അഖിലേഷ് ,മരുമകള്‍ രമ്യ(അദ്ധ്യാപിക മേപ്പയൂര്‍ എല്‍പി സ്കൂള്‍)

