കർണാടകയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ

കർണാടകയിൽ കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. 2,052 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് 30/07/2021 വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടത്. 35 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് പുതുതായി രേഖപ്പെടുത്തിയിരിക്കുന്നത്. 28/07/2021 ബുധനാഴ്ച 1531 കേസുകൾ ഉണ്ടായിരുന്ന സംസ്ഥാനത്താണ് ഒരു ദിവസം കൊണ്ട് 34% വർദ്ധനവ് രേഖപ്പെടുത്തിയത്. ഇതോടെ ഇത് വരെ കർണാടകയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 29.01 ലക്ഷമായി. മരിച്ചവരുടെ എണ്ണം 36,491 ആയി.

കേരളവുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ പരിശോധനയും നിയമങ്ങളും കർശനമാക്കാൻ കർണാടകം മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. അതിർത്തി കടക്കുന്നവരിൽ ടെസ്റ്റും വാക്‌സിനേഷനും നിർബന്ധമാക്കാനും നിർദേശമുണ്ട്. കൊവിഡ് വ്യാപനം തടയാൻ അതിർത്തിയിൽ കർശനമാക്കുമെന്നും കൊവിഡ് പരിശോധന ടെസ്റ്റ് ചെയ്യേണ്ടത് നിർബന്ധമാക്കുമെന്നും മുഖ്യമത്രി ബസവരാജ്‌ ബൊമ്മയ്യ 30/07/2021 വെള്ളിയാഴ്ച പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →