അമ്പെയ്ത്ത്: ഇന്ത്യയുടെ ദീപിക- പ്രവീണ്‍ സഖ്യം പുറത്തായി

ടോക്കിയോ: അമ്പെയ്ത്ത് മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യയുടെ ദീപിക കുമാരി- പ്രവീണ്‍ ജാദവ് സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു പുറത്തായി.

ലോക ചാമ്പ്യന്‍മാര്‍ കൂടിയായ ദക്ഷിണ കൊറിയയോട് 6-2 നായിരുന്നു ഇന്ത്യയുടെ തോല്‍വി. ചൈനീസ് തായ്‌പേയിയെ പരാജയപ്പെടുത്തി ക്വാര്‍ട്ടറിലേക്കു യോഗ്യത നേടിയ ദീപിക- പ്രവീണ്‍ സഖ്യത്തിന് മികവ് ആവര്‍ത്തിക്കാനായില്ല. തോല്‍വിയുടെ വക്കില്‍ നിന്നായിരുന്നു ഇന്ത്യന്‍ സഖ്യം അവസാന എട്ടിലേക്കു യോഗ്യത നേടിയത്.

യുമെനോഷിമ ഫൈനല്‍ ഫീല്‍ഡില്‍ നടന്ന ക്വാര്‍ട്ടറില്‍ ആന്‍ സാന്‍- കിം ജെ ഡിയോക്ക് സഖ്യം മികച്ച പോരാട്ടം പുറത്തെടുത്തു. ആദ്യ രണ്ടു സെറ്റുകളില്‍ കൊറിയന്‍ താരങ്ങളുടെ ആധിപത്യം കണ്ടു. മൂന്നാം സെറ്റില്‍ ഇന്ത്യന്‍ ജോഡി കളിയിലേക്കു തിരിച്ചുവന്നു. സ്‌കോര്‍ 4-2 ആക്കുകയും ചെയ്തു. നാലാം സെറ്റില്‍ ദീപിക- ജാദവ് ജോഡി സ്‌കോര്‍ ചെയ്തത് 33 ആയിരുന്നു. കൊറിയക്കാര്‍ 36 നേടിയതോടെ മത്സരം കൈവിട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →