ഡല്‍ഹി സന്ദര്‍ശനം: തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭ യോഗം വിളിച്ച് മമത

കൊല്‍ക്കത്ത: ഡല്‍ഹി സന്ദര്‍ശനത്തിന് മുന്നോടിയായി തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭ യോഗം വിളിച്ച് മമത.ജൂലൈ 26 മുതല്‍ 29 വരെയാണ് മമതയുടെ ഡല്‍ഹി സന്ദര്‍ശനം. 28ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച മന്ത്രിസഭ യോഗം ചേര്‍ന്നിരുന്നതിനാല്‍ ഇപ്പോള്‍ യോഗം വിളിച്ചിരിക്കുന്നതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്.യോഗം വിളിച്ച് ചേര്‍ക്കുന്നതിന്റെ കാരണം വ്യക്തമല്ല. പ്രത്യേക വിഷയങ്ങളില്‍ ചര്‍ച്ച ഉണ്ടായേക്കാം. യോഗത്തെ കുറിച്ച് മന്ത്രിമാരെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി യോഗത്തിന് ശേഷം ഡല്‍ഹിയിലേക്ക് പോകുമെന്നും ഔദ്യോഗിക വൃത്തം വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. അടിയന്തരമായി യോഗം വിളിച്ചതിനുള്ള കാരണം മന്ത്രിമാര്‍ക്കും വ്യക്തമല്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →