യെദിയൂരപ്പയുടെ പിന്‍ഗാമി പ്രഹ്ളാദ് ജോഷിയെന്ന് റിപ്പോര്‍ട്ട്

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്ക്കു പകരം മുഖ്യമന്ത്രിയാവുക കേന്ദ്ര കല്‍ക്കരി മന്ത്രി പ്രഹ്ളാദ് ജോഷിയെന്ന് റിപ്പോര്‍ട്ട്.മുഖ്യമന്ത്രിപദത്തില്‍നിന്നുള്ള പുറത്തുപോകലിന്റെ സൂചനകള്‍ കഴിഞ്ഞയാഴ്ച യെദിയൂരപ്പ തന്നെയാണ് നല്‍കിയത്.

ഇതോടെയാണ് പ്രഹ്ളാദ് ജോഷി പകരക്കാരനാകുമെന്ന അഭ്യൂഹം പടര്‍ന്നത്. ബി.ജെ.പി. നേതൃത്വം ഇങ്ങനെയൊന്ന് സൂചിപ്പിച്ചിട്ടേയില്ലെന്നാണ് ജോഷി വ്യക്തിമാക്കിയത്. അതിനിടെ, തന്നെ മാറ്റുന്നപക്ഷം ലിംഗായത്ത് ഇതര വിഭാഗക്കാരനായിരിക്കണം പിന്‍ഗാമിയെന്ന നിര്‍ദേശവുമായി യെദിയൂരപ്പ രംഗത്തെത്തിയതായും സൂചനയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →